Kerala News

ഇനി ‘കേരള’ അല്ല, ഔദ്യോഗികമായി ‘കേരളം’; സംസ്ഥാന ആവശ്യം അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റാനുള്ള ദീർഘകാല ആവശ്യം സഫലമായി. ഭരണഘടനയിൽ ആവശ്യമായ ഭേദഗതി വരുത്തുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. തുടർ നടപടികളുടെ ഭാഗമായി ബിൽ രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും. പിന്നീട് പാർലമെന്റിന്റെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്നാവശ്യപ്പെട്ട് 2024 ജൂൺ 24ന് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനായി ആർട്ടിക്കിൾ Read More…