തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും. സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളാണ് ഇന്നലെ പോളിങ് ബൂത്തിലെത്തിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാണ്. 50 സീറ്റ് ലഭിച്ച ബിജെപിക്ക് Read More…
Tag: results
സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം, പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്, തിരുവനന്തപുരത്ത് ബിജെപി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ആകെ കണക്കുകളില്‍ യുഡിഎഫിന് നേട്ടം. പഞ്ചായത്ത് തിരിച്ചുള്ള കണക്കുകളില്‍ എല്‍ഡിഎഫ് മുന്നില്‍ നിന്നപ്പോള്‍ വാര്‍ഡ് കണക്കുകളില്‍ യുഡിഎഫ് ആണ് മുന്നിലുള്ളത്. സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 353 എണ്ണത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം നേടി. യുഡിഎഫ് 309 എണ്ണത്തിലും മേല്‍ക്കൈ നേടി. എന്‍ഡിഎ 30 പഞ്ചായത്തുകളില്‍ ആധിപത്യം നേടിയപ്പോള്‍ മറ്റുള്ളവര്‍ 13 പഞ്ചായത്തുകളിലും ഭൂരിപക്ഷം സ്വന്തമാക്കി. ആറ് കോര്‍പറേഷനുകളില്‍ നാലെണ്ണത്തില്‍ യുഡിഎഫ് ലീഡ് നേടിയപ്പോള്‍ എല്‍ഡിഎഫ് കോഴിക്കോട് കോര്‍പറേഷനിലേക്ക് മാത്രം ഒതുങ്ങി. Read More…
കൊച്ചിയില്‍ യുഡിഎഫ്; തൃശൂരില്‍ ഒപ്പത്തിനൊപ്പം; പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നില്‍
തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കൊച്ചിയിലും തൃശൂരും വാശിയേറിയ പോരാട്ടം. കൊച്ചിയില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം. എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കോര്‍പ്പറേഷനില്‍ തുടക്കം മുതലുണ്ടായിരുന്നത്. തൃശൂരില്‍ മൂന്ന് മുന്നണികളും വാശിയേറിയ പോരിലാണ്. നേരിയ മുന്‍തൂക്കം യുഡിഎഫിന് നിലവിലുണ്ട്. കണ്ണൂരില്‍ എല്‍ഡിഎഫ് കുതിപ്പ് തുടരുകയാണ്. പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നേറുകയാണ്. കല്‍പ്പറ്റയില്‍ ബിജെപി അക്കൗണ്ട് തുറന്നു. പുളിയാര്‍മല വാ… വാര്‍ഡിലാണ് ബിജെപി ജയിച്ചത്. ആദ്യ ഫലം പുറത്തുവരുമ്പോള്‍ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലെ 361 വാര്‍ഡുകളില്‍ എല്‍ഡിഎഫും Read More…
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്; പ്രതീക്ഷയോടെ മുന്നണികൾ
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും. ഉച്ചയോടെ പൂർണമായ ഫലം അറിയാനാകും. 4 ജില്ലാ പഞ്ചായത്തുകളിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ അതത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ട്രേറ്റുകളിലും എണ്ണും. ലീഡ് നിലയും ഫലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെൻഡ് ല്‍ തത്സമയം അറിയാന്‍ കഴിയും. പൂര്‍ണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകുമെന്നും കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, Read More…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആദ്യ ലീഡുമായി ആര്യാടൻ ഷൗക്കത്ത്
കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യ എണ്ണുന്നത്. തുടക്കത്തിൽ 183 വോട്ടിനാണ് ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നത്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ Read More…
പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഒരു വിഷയത്തില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷ നടത്തുമെന്നും മന്ത്രി അറിയിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 2002 സ്കൂളുകളില്‍ നിന്നായി 3, 70,642 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,88, Read More…
പ്ലസ് ടു പരീക്ഷാഫലം മെയ് 22ന്; പ്ലസ് വണ്‍ ഫലം ജൂണില്‍ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 22-ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രസിദ്ധീകരിക്കും. ഫല പ്രഖ്യാപനത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി പരീക്ഷാഭവന്‍ അറിയിച്ചു. മൂല്യനിര്‍ണയം പൂര്‍ത്തിയായി, ടാബുലേഷന്‍ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം 4,44,707 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഈ വര്‍ഷം 4,13,589 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടാബുലേഷന്‍ പൂര്‍ത്തിയായതിനെ Read More…
എസ്എസ്എൽസി ഫലം നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: കേരളത്തിലെ ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം നാളെ (2025 മേയ് 9) പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആകെ 4,27,021 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. എസ്എസ്എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും.sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെ വിവരങ്ങൾ ഈ വർഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക Read More…
സി.ബി.എസ്‍.ഇ 10, 12 ഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കില്ല; വ്യാജവാര്‍ത്തകള്‍ തെറ്റെന്ന് ബോര്‍ഡ്
ന്യൂഡല്‍ഹി: 10, 12 ക്ലാസ്സുകളുടെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിബിഎസ്ഇ ബോര്‍ഡ് വ്യക്തമാക്കി. ഫലം പ്രസിദ്ധീകരിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ലെന്നും, റിസള്‍ട്ട് ഇന്ന് പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിബിഎസ്ഇ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി മുന്‍കൂട്ടി ഔദ്യോഗികമായി അറിയിക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെറ്റായ വിവരങ്ങളുടെ പിന്നാലെ പോകാതെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നിവ ഉപയോഗിച്ചാണ് ഫലം സംബന്ധിച്ച വിവരങ്ങള്‍ Read More…








