എറണാകുളം: കേരളം എൻ.ഡി.എ മുന്നണിയ്ക്ക് അനുകൂലമാണെന്നും 2026 ൽ എൻ ഡി എ മുന്നണി കേരളത്തിൽ അധികാരത്തിലെത്തുമെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അത്വാവാല) ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ പറഞ്ഞു. എറണാകുളത്ത് ആർ പി ഐ (അത്വാവാല) സംസ്ഥാനതല മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ കേരള വർക്കിങ് പ്രസിഡന്റായി ആർ സി രാജീവ്ദാസിനെ യോഗത്തിൽ തെരഞ്ഞെടുത്തു. ആലുവ ഫ്ലോറാ റസിഡൻസിയിലാണ് ദേശീയതലത്തിലെ തന്നെ പാർട്ടിയുടെ ആദ്യത്തെ മെമ്പർഷിപ്പ് ക്യാംപയിൻ നടന്നത്. Read More…
Tag: RPI
അംബേദ്ക്കർ ജയന്തി പൊതു അവധി: ഭാരതത്തിന്റെ ഭരണഘടനാ ശില്പിയ്ക്ക് നരേന്ദ്ര മോദി സർക്കാർ നൽകുന്ന ആദരവാണ് പൊതു അവധിയെന്ന്ഡോ: രാജീവ് മേനോൻ
നരേന്ദ്ര മോദിയ്ക്കും കേന്ദ്ര സർക്കാരിനും ആശംസകൾ അറിയ്ച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ ഡെൽഹി: ഭാരതത്തിന്റെ ഭരണഘടനാ ശില്പിയ്ക് അർഹമായ അംഗീകാരം നൽകുന്നതാണ് അംബേദ്ക്കർ ജയന്തി, പൊതു അവധിയായി പ്രഖ്യാപിച്ചതെന്ന് ഡോ: രാജീവ് മേനോൻ. അധസ്ഥിത വർഗ്ഗത്തിൽ ജനിച്ച അംബേദ്ക്കർ രാജ്യത്തെ മുഴുവൻ ജനതയ്ക്കും സുരക്ഷിതത്വവും സംരക്ഷണവും നൽകുന്ന രീതിയിലാണ് ഭരണഘടന സൃഷ്ടിച്ചത്. യാതൊരുവിമർശനങ്ങൾക്കും വിധേയമാകാതെ ഭാരതസംസ്കാരം മുറുകപ്പിടിച്ചാണ് DR ബി.ആർ. അംബേദ്ക്കർ ഭരണഘടന തയ്യാറാക്കിയിട്ടുള്ളതെന്നും റിപ്പബ്ലിക്കാൻ പാർട്ടി Read More…
കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം: പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് ആര്‍പിഐ; കേന്ദ്രമന്ത്രിക്ക് പരാതി നല്‍കും
കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചന നിലപാടുകള്‍ കേരളത്തിന് അപമാനമാണെന്നും ഇത് ഇടത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി. രാജീവ് ദാസ് ആരോപിച്ചു. ക്ഷേത്രത്തിലെ തന്ത്രിമാരെയും ജീവനക്കാരെയും നിയന്ത്രിക്കാനാകാത്ത ദേവസ്വം മന്ത്രി വി എൻ വാസവന് തല്‍സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവത്തിന് മാല കെട്ടാന്‍ അധസ്ഥിതന്‍ എത്തിയാല്‍ ക്ഷേത്രവും ചടങ്ങുകളും ബഹിഷ്‌ക്കരിക്കുമെന്ന ബ്രാഹ്മണ നിലപാടിനെതിരെ പിണറായി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജാതി വിവേചനം Read More…
ആർ.പി.ഐ ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ അതിഥി താരമായി എത്തുന്ന മലയാള സിനിമ കേക്ക് സ്റ്റോറിയുടെ ചിത്രീകരണം പൂർത്തിയായി
എറണാകുളം:പ്രശസ്ത എഴുത്തുകാരനും സിനിമാ നിർമ്മാതാവും സംവിധായകനുമായ ഡോ: രാജീവ് മേനോൻ അതിഥി താരമായി എത്തുന്ന മലയാള സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. പ്രശസ്ത സിനിമാ സംവിധായകൻ സുനിലിന്റെ കേക്ക് സ്റ്റോറിയിലൂടെയാണ് രാജീവ് മേനോൻ മലയാള സിനിമയിൽ അതിഥി താരമായി എത്തുന്നത്. ഡോ. രാജീവ് മേനോൻ കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുടെ റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറി ജനറലാണ് ഹിറ്റ് സംവിധായകന്‍ സുനില്‍ കാരന്തൂര്‍ വീണ്ടും സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് കേക്ക് സ്റ്റോറി. മാനത്തെ കൊട്ടാരം, ആലഞ്ചേരി Read More…
എസ്. രാജേന്ദ്രൻ ആർ.പി.ഐയിലേക്ക്? ഡൽഹിയിൽ അന്തിമ തീരുമാനത്തിന് മുന്നൊരുക്കം
തിരുവനന്തപുരം: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബിജെപി മുന്നണിയിലെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (RPI – അത്താവാല)യിൽ ചേരുമെന്ന് സൂചന. അംബേദ്കറിന്റെ ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഈ പാർട്ടിയിലേക്ക് ചേർക്കുന്നതിന് മുന്നോടിയായി, ആർ.പി.ഐയുടെ കേരള നേതാക്കളുമായുള്ള രണ്ടാമത്തെ ചർച്ചയും വിജയകരമായി പൂർത്തിയാക്കി. ആലുവ പാലസിലെയും തിരുവനന്തപുരത്തെയും ചർച്ചകൾ വിജയിച്ചതോടെ, രാജേന്ദ്രൻ ഡൽഹിയിലെ കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന്, ഔദ്യോഗികമായി ആർ.പി.ഐയിൽ അംഗത്വം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇടുക്കിയുടെ സമഗ്രവികസനം ഉറപ്പാക്കിയാൽ, എൻ.ഡി.എ സഖ്യത്തിലെ ആർ.പി.ഐയിൽ Read More…






