Kerala News

ആർ.പി.ഐ ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ അതിഥി താരമായി എത്തുന്ന മലയാള സിനിമ കേക്ക് സ്റ്റോറിയുടെ ചിത്രീകരണം പൂർത്തിയായി

എറണാകുളം:പ്രശസ്ത എഴുത്തുകാരനും സിനിമാ നിർമ്മാതാവും സംവിധായകനുമായ ഡോ: രാജീവ് മേനോൻ അതിഥി താരമായി എത്തുന്ന മലയാള സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. പ്രശസ്ത സിനിമാ സംവിധായകൻ സുനിലിന്റെ കേക്ക് സ്റ്റോറിയിലൂടെയാണ് രാജീവ് മേനോൻ മലയാള സിനിമയിൽ അതിഥി താരമായി എത്തുന്നത്. ഡോ. രാജീവ് മേനോൻ കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുടെ റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറി ജനറലാണ്

ഹിറ്റ് സംവിധായകന്‍ സുനില്‍ കാരന്തൂര്‍ വീണ്ടും സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് കേക്ക് സ്റ്റോറി. മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു, ചന്ത, ഭരണകൂടം, ഗാന്ധാരി തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ ഒരുക്കിയ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കേക്ക് സ്റ്റോറി. സുനിൽ കാരന്തൂർ ഒരുക്കുന്ന ‘കേക്ക് സ്റ്റോറി’ ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ഡോ: രാജീവ് മേനോൻ അതിഥി താരമായി എത്തുന്ന ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകളുമായ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. സ്വന്തം പിതാവിനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആയും, മറ്റൊരു ചിത്രത്തില്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് കേക്ക് സ്റ്റോറി.

ഓരോരുത്തരുടെയും ജീവിതത്തിൽ കേക്കിന്റെ പ്രാധാന്യവും, കേക്ക് കൊണ്ടുണ്ടാകുന്ന സൗഹൃദവും എല്ലാം കോർത്തിണക്കിയാണ് കേക്ക് സ്റ്റോറി എന്ന സിനിമ സംവിധായകൻ രൂപപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്.

ഡോ: രാജീവ് മേനോൻ അതിഥി താരമായി എത്തുന്ന ചിത്രത്തിൽ
ബാബു ആൻറണി,ജോണി ആൻറണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികൾ ആയിട്ടുള്ള അഞ്ചുപേരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ റെഡിൻ കിൻസ്ലി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആർ എച്ച് അശോക്, പ്രദീപ് നായർ, മ്യൂസിക്: ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, എഡിറ്റർ: എംഎസ് അയ്യപ്പൻ നായർ, പ്രൊഡക്ഷൻ ഡിസൈനർ: എന്‍എം ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാള, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഷാലു പേയാട്, പിആര്‍ഒ: ആതിര ദിൽജിത്ത്, അസിസ്റ്റൻറ് ഡയറക്ടേഴ്സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ എം എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *