പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലെത്തി അയ്യപ്പനെ തൊഴുതു. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ തന്ത്രി പൂര്‍ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടി കെട്ടേന്തിയാണ് മല കയറിയത്. ഇന്ന് രാവിലെ പമ്പയിലെത്തിയ രാഷ്ട്രപതി 11.45നാണ് പതിനെട്ടാം പടി കയറിയത്. പ്രത്യേക വാഹനത്തില്‍ 15 മിനിറ്റ് കൊണ്ടാണ് രാഷ്ട്രപതി ശബരിമലയില്‍ എത്തിയത്. രാഷ്ട്രപതി അയ്യപ്പനെ തൊഴുന്ന സമയത്ത് രാഷ്ട്രപതിക്കൊപ്പം ദേവസ്വം മന്ത്രി വി എന്‍ വാസവനും ഉണ്ടായിരുന്നു. പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ സ്‌നാനത്തിന് ശേഷം പമ്പയില്‍ വച്ച് Read More…


