പാലക്കാട് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാവാരി കുളം കണ്ടൻകുമാരൻ ജയന്തി ആഘോഷം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കണ്ടൻ കുമാരന്റെ ഫോട്ടോയിൽ കെ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പുഷ്പാർച്ചനയിൽ സംസ്ഥാന ട്രഷറർ അഡ്വ ഇ.കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷൻ പി.രഘുനാഥ്, മണ്ഡലം വൈസ് പ്രസിഡൻറ് എൻ.ശാന്തകുമാരൻ, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി നാരായണൻ, വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.




