Death Kerala News

സാമൂതിരി രാജയ്ക്ക്അന്തിമോപചാരം അർപ്പിച്ചു

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരള വർമ്മ രാജയുടെ നിര്യാണത്തിൽഗുരുവായൂർ ദേവസ്വം ഭരണസമിതി അനുശോചനം രേഖപ്പെടുത്തി.ദേവസ്വം ഭരണസമിതിക്കു വേണ്ടി ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവർ കോഴിക്കോട്ടെ വസതിയിലെത്തി പി.കെ. കേരളവർമ്മ രാജയ്ക്ക് അന്തിമോപചാരമർപ്പിച്ചു. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഭൗതികദേഹത്തിൽ പട്ട് വിരിച്ചു. പുഷ്പചക്രവും അർപ്പിച്ചു. ദേവസ്വം മന്ത്രി കെ മുരളീധരന് വേണ്ടി അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ പുഷ്പചക്രം അർപ്പിച്ചു.