വില്പന നടത്തിയ ടൈലുകൾ വളഞ്ഞതാണെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പൂവ്വത്തൂർ അമ്പലത്തു് വീട്ടിൽ കബീർ.എ.വി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ലാവിഷ് ഇലക്ട്രിക്കൽസ് ഏൻറ് സാനിറ്ററീസ് ഉടമക്കെതിരെയും ന്യൂഡെൽഹിയിലെ കജാരിയ സെറാമിക്സ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വിധിയായത്. കബീർ ചുവരിൽ വിരിക്കുന്ന ടൈലുകൾ വാങ്ങിയിരുന്നു. വിരിച്ച ടൈലുകൾ വളഞ്ഞിരിക്കുന്ന അവസ്ഥയിലും, ഒരേ പോലെയല്ലാത്ത രീതിയിലുമായിരുന്നു. കാഴ്ചയിൽത്തന്നെ അപാകതകൾ വ്യക്തമായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്തു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന Read More…


