International News

സൗദി അരാംകോ റിഫൈനറിയിൽ ഡ്രോണ്‍ ആക്രമണശ്രമം; രണ്ട് ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തി

റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണശ്രമം നടന്നതായി സ്ഥിരീകരണം. ദമ്മാമിന് സമീപമുള്ള റാസ് തനൂറയിലെ എണ്ണശുദ്ധീകരണശാല ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ പ്രതിരോധസേന ആകാശത്തുവെച്ച് വെടിവെച്ച് വീഴ്ത്തിയതായാണ് വിവരം. ആക്രമണശ്രമത്തെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്ലാന്റ് താൽക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിദിനം അര ദശലക്ഷത്തിലധികം ബാരല്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരണ ശേഷിയുള്ള റാസ് തനൂറ പ്ലാന്റ് ആഗോള എണ്ണവിതരണ Read More…

Job News

സൗദി എം ഒ എച്ചിൽ സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകൾ; നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് അപേക്ഷിക്കാം

 സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, റിക്കവറി എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. നഴ്‌സിങിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്‌പോർട്ട്, മറ്റ് അവശ്യരേഖകൾ എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org, www.nifl.norkaroots.org വെബ്‌സൈറ്റുകൾ സന്ദർശിച്ച് 2024 നവംബർ 30 നകം അപേക്ഷ സമർപ്പിക്കണം.  സൗദി കമ്മീഷൻ ഫോർ Read More…