പട്ടിക വർഗ സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങളടക്കം മുഴുവൻ പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കി വേഗത്തിലാക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വികാസ് ഭവനിൽ നടന്ന ചടങ്ങിൽ പട്ടിക വർഗ ഓഫീസുകളിൽ നടപ്പിലാക്കിയ ഇ ഓഫീസ് സംവിധാനം, പദ്ധതികളുടെ പ്രവർത്തന അവലോകന യോഗം എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവർഗ വികസന വകുപ്പിന്റെ മുഴുവൻ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം നിലവിൽ വരുന്നതോടെ നടപടികൾ Read More…


