Kerala News

ഷാജി എൻ കരുണിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം

മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രാവിഷ്കാരകനെയാണ് ഷാജി എൻ കരുണിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നത്. ദേശീയ-അന്തർ ദേശീയ തലങ്ങളിൽ മലയാള സിനിമയെ നിതാന്തമായി അടയാളപ്പെടുത്തുകയും അതുവഴി മലയാളിയുടെ യശസ്സുയർത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് ഷാജി എൻ കരുൺ. ചലച്ചിത്ര കലയെ ചിത്രകലയുമായി സന്നിവേശിപ്പിക്കുന്ന വിധത്തിൽ മനോഹരമായ ഫ്രെയിമുകളുടെ സംവിധായകൻ എന്ന നിലയിൽ കൂടിയാണ് നമ്മൾ അദ്ദേഹത്തെ അറിയുന്നത്. ചലച്ചിത്രകാരൻ എന്ന നിലയിൽ ഛായാഗ്രാഹകനായും സംവിധായകനായും ലോകശ്രദ്ധ നേടിയ കലാകാരനാണ് ഷാജി എൻ കരുൺ. ഇത്തരത്തിൽ സിനിമയുടെ വിവിധ Read More…

Kerala News

‘മലയാളത്തിന്റെ മഹാ സംവിധായകന്‍’; ഷാജി എന്‍ കരുണ്‍ അന്തരിച്ചു

തിരുവനന്തപുരം: ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം.ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ ജെസി ഡാനിയേല്‍ അവാര്‍ഡ്, കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടിയായിരുന്നു. എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയുംചെയ്ത ‘പിറവി’, കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശംചെയ്യപ്പെട്ട ‘സ്വം’, കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ Read More…

Entertainment News

ഷാജി എൻ. കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം

പ്രശസ്ത സംവിധായകനു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം. ശ്രീലങ്കയിൽ നടന്ന പത്താമത് ഇന്റർനാഷണൽ യൂത്ത് ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിച്ചത്. ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറി ചെയർപേഴ്‌സൻ കൂടിയായിരുന്നു ഷാജി എൻ. കരുൺ. ശ്രീലങ്കയിലെ നാഷണൽ യൂത്ത് സർവീസസ് കൗൺസിലാണ് പുരസ്‌കാരം സമ്മാനിച്ചത്. NETPAC, ഏഷ്യൻ ഫിലിം സെന്റർ എന്നിവയുടെ പിന്തുണയോടെ ശ്രീലങ്കയിലെ നാഷണൽ യൂത്ത് സർവീസസ് കൗൺസിൽ വർഷം തോറും Read More…