ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.21 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച രണ്ട് വിദേശികൾ പിടിയിൽ. 2.31 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കിൽനിന്ന് കസാക്കിസ്ഥാനിലെ അൽമാട്ടി വഴി എത്തിയ യാത്രക്കാരെ നവംബർ 12ന് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഗ്രീൻ ചാനൽ വഴി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പരിശോധന. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ശരീരത്തിൽ ഒട്ടിച്ചുവെച്ച എട്ട് ഓവൽ ആകൃതിയിലുള്ള പൗച്ചുകളിൽ ഒളിപ്പിച്ച Read More…


