ഇന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കിയ അല്ലു അര്‍ജുന്റെ പുഷ്പ 2വിലെ പുതിയ ഐറ്റം സോങ്ങായ ‘കിസ്സിക്’ റിലീസ് ചെയ്തു. ശ്രീലീലയുടെ ചടുല നൃത്തവുമായി എത്തിയ ഗാനം ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ദേവി ശ്രീ പ്രസാദിന്റെ സംഗീതവും, ചന്ദ്രബോസിന്റെ വരികളും, ശുഭലക്ഷിണിയുടെ ആലാപനവും ചേര്‍ന്നാണ് ഈ ഗാനമൊരുക്കിയത്. യൂട്യൂബില്‍ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് കോടിയോളം പേരാണ് വിഡിയോ കണ്ടത്. എന്നാല്‍, ആദ്യഭാഗത്തിലെ സാമന്തയുടെ ഐറ്റം സോങ്ങിനെ അപേക്ഷിച്ച് ഈ ഗാനം തൃപ്തികരമല്ലെന്നാണ് ചില ആരാധകര്‍ Read More…