Kerala News

ശ്രീനിവാസന് വിട; ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്‌കാരം

കൊച്ചി: നടന്‍ ശ്രീനിവാസന്റെ മൃതദേഹംഎറണാകുളം ടൗണ്‍ ഹാളിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി കണ്ടനാട്ടെ സ്വവസതിയിലേക്ക് കൊണ്ടുപോയി. സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖകരും, പൊതുജനങ്ങളും എറണാകുളം ടൗണ്‍ ഹാളില്‍ ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും അടങ്ങുന്ന മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങളും ശ്രീനിവാസനെ അവസാനമായി കാണാന്‍ ടൗണ്‍ഹാളില്‍ എത്തിയിരുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, എറണാകുളം എംപി ഹൈബി ഈഡന്‍, റോജി എം ജോണ്‍ എംഎല്‍എ എന്നിവരും Read More…

Kerala News

നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

‌കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ്. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന Read More…