തൃശ്ശൂര്‍ പൂരം നടക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും മെയ് ആറിന് രാവിലെ ആറു മുതല്‍ മെയ് ഏഴിന് പകല്‍പൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. സ്വരാജ് റൗണ്ടില്‍ മെയ് ആറിന് രാവിലെ അഞ്ചു മുതല്‍ പൂരം അവസാനിക്കുന്നത് വരെ യാതൊരുവിധ വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. സ്വകാര്യവാഹനങ്ങള്‍ക്ക് റൗണ്ടിന്റെ ഔട്ടര്‍ റിങ്ങ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളു. നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങള്‍ക്ക് അനുമതിലഭിക്കുന്നതിനായി വാഹനത്തിന്റെ നമ്പരും തിരിച്ചറിയല്‍ രേഖയും കരുതേണ്ടതാണ്. പൂരം ദിവസമായ മെയ് ആറിന് Read More…


