ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഷട്ടിൽ ട്രെയിനിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ക്വിറ്റ കൻ്റോൺമെൻ്റിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കു പോവുകയായിരുന്ന ട്രെയിൻ ചമൻ ഫാടകിന് സമീപം എത്തിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ ബലോച് ലിബറേഷൻ ആർമി ഏറ്റെടുത്തു. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിൽ സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


