India News

‘തീരുവ കുറച്ചതിന് ട്രംപിന് നന്ദി’: മോദി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ചുമത്തിയ തീരുവ 18 ശതമാനമാക്കി കുറച്ച യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. ഈ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ പേരില്‍ പ്രസിഡന്റ് ട്രംപിന് വലിയ നന്ദിയെന്ന് മോദി കുറിച്ചു. ” രണ്ട് വലിയ സമ്പദ് വ്യവസ്ഥകളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, അത് നമ്മുടെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുകയും പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള Read More…

International News

നാറ്റോ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച; 8 യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്

വാഷിങ്ടണ്‍: ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്‍ നിന്നും പിന്മാറി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗ്രീന്‍ലന്‍ഡിന്റെ ഭാവി സംബന്ധിച്ച് നാറ്റോയുമായി ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് ഫെബ്രുവരി ഒന്നുമുതല്‍ താരിഫ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ട്രംപ് പിന്‍വലിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍വെച്ചു നാറ്റോ സെക്രട്ടറി ജനറല്‍ ഗ്രീന്‍ റൂട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ തീരുമാനം. റൂട്ടെയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ഗ്രീന്‍ലാന്‍ഡിനും ആര്‍ട്ടിക് മേഖലയ്ക്കുമായുള്ള കരാറിന്റെ രൂപരേഖ തയ്യാറായെന്നും Read More…