Kerala News

‘യോഗ്യത ഇല്ലാത്തവര്‍ കോളജ് അധ്യാപകരായി വേണ്ട, നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കണം’; നിര്‍ദേശവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: കോളജ് അധ്യാപകരായി യോഗ്യത സംബന്ധിച്ച യുജിസി നിര്‍ദേശം കര്‍ശനമായി പാലിക്കണെന്ന് ഗവര്‍ണറുടെ ഉത്തരവ്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള അഫിലിയേറ്റഡ്/സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ചാണ് ചാന്‍സലർ കൂടിയായ ഗവര്‍ണർ രാജേന്ദ്ര ആര്‍ലേക്കറിന്റെ നിര്‍ദേശം. കോളജ് അധ്യാപക നിയമനങ്ങളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെടല്‍. സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കയച്ച സര്‍ക്കുലറിലാണ് ഗവര്‍ണര്‍ നിര്‍ണായക നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്. അധ്യാപക നിയമനങ്ങളില്‍ പൂര്‍ണമായും യുജിസി ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അധ്യാപകരുടെ യഥാര്‍ഥ യോഗ്യത Read More…

Kerala News

യുജിസി കരട് ചട്ടം പിൻവലിക്കുന്നതിനുള്ള പ്രമേയം കേന്ദ്ര സർക്കാരിനയക്കും

യുജിസി കരട് ചട്ടത്തിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് നടന്ന ദേശീയ കൺവെൻഷനിൽ പാസാക്കിയ കരട് ചട്ടം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പ്രധാനമന്ത്രിയുടെയും കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.സി സുധാകർ, തമിഴ്നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോപി ചെഴിയാൻ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ Read More…

Kerala News

കരട് യു.ജി.സി ചട്ടങ്ങൾ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിലുള്ള കടന്നുകയറ്റം: മുഖ്യമന്ത്രി പിണറായി വിജയൻ

ദേശീയ കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിയമനിർമ്മാണം നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെയടക്കം ഇല്ലാതാക്കാവുന്ന കരട് യു.ജി.സി ചട്ടങ്ങൾ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിലുള്ള കടന്നുകയറ്റവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കരട് യു.ജി.സി ചട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി നിയമസഭാ ശങ്കരനാരായണൻ ഹാളിൽ നടന്ന ദേശീയ സെമനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർവകലാശാലകളുടെ സ്ഥാപനത്തിലും പരിപാലനത്തിലും സംസ്ഥാന സർക്കാരുകൾ വഹിക്കുന്ന പങ്ക് പ്രധാനമാണ്. ഇന്ത്യൻ ഭരണഘടനയുടെ 7-ാം ഷെഡ്യുളിലെ 32-ാം വകുപ്പ് പ്രകാരം Read More…