Kerala News

കടുത്ത വേനല്‍ച്ചൂട്; ഉച്ചയ്ക്ക് നിര്‍ബന്ധിത വിശ്രമം, ജോലിസമയം പുനഃക്രമീകരണം

സംസ്ഥാനത്ത് വേനല്‍ച്ചൂട് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് പുറംപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ നിര്‍ബന്ധിത വിശ്രമം അനുവദിച്ച് ലേബര്‍ കമ്മീഷണറേറ്റ് ഉത്തരവിട്ടു. ഫെബ്രുവരി 13 മുതല്‍ മേയ് 20 വരെ പ്രാബല്യത്തിലുള്ള പുതിയ ക്രമീകരണപ്രകാരം, ആകെ ജോലി സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ എട്ട് മണിക്കൂറായി പരിമിതപ്പെടുത്തും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രഭാത ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കണം; ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റ് 3ന് ശേഷമേ ആരംഭിക്കാവൂ. സമുദ്രനിരപ്പില്‍ Read More…

Kerala News

വെന്തുരുകി കേരളം: കണ്ണൂരിൽ 37°C; പല ജില്ലകളിൽ 35 കടന്നു, ജാഗ്രത നിർദേശം

തിരുവനന്തപുരം: കടുത്ത ചൂട് തുടരുന്ന കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില കണ്ണൂരിൽ 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുപ്രകാരം എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ പകൽ താപനില 35 ഡിഗ്രിയിലേക്ക് ഉയർന്നു. ഏറ്റവും കുറഞ്ഞ പകൽ താപനില 31 ഡിഗ്രി തിരുവനന്തപുരത്തും രാത്രി താപനില 20 ഡിഗ്രിയായി പുനലൂരിലുമാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 17 വരെ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് Read More…

Kerala News

സംസ്ഥാനത്ത് കനത്ത ചൂട്; ഇടുക്കിക്ക് ഓറഞ്ച് അലർട്ട്, മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ഇടുക്കി ജില്ലയ്ക്ക് അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. യു വി ഇൻഡെക്സ് ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇടുക്കിയിലാണ്. മൂന്നാറിൽ യു വി ഇൻഡെക്സ് 8 ആയി ഉയർന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ യു വി ഇൻഡെക്സ് 6 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് വർധിക്കുന്നതിനനുസരിച്ച് യു വി സൂചികയും ഉയരുന്നുവെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി അൾട്രാവയലറ്റ് Read More…