തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നു 10 ദിവസം പിന്നിടുമ്പോൾ ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു. ഇതിനു മുന്നോടിയായി നിയമസഭ കക്ഷി യോഗം ഒരു മണിക്ക് തിരുവനന്തപുരത്ത് നടക്കും. ആരാണ് അടുത്ത മുഖ്യമന്ത്രി എന്നത് മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്റിന്റെ തീരുമാനം. അടുത്ത മുഖ്യമന്ത്രി ആരാണെന്ന് കോൺഗ്രസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉച്ചയ്ക്ക് 1 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം ചേരുന്നത്. ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് Read More…
Tag: V D satheesan
നമ്മുടെ വിദ്യാർത്ഥികൾ പ്രതിഭാസമ്പന്നർ ; എല്ലാവരും കേരളത്തിൽ വിജയികളായി തുടരണം -വിഡി സതീശൻ
കലോത്സവത്തിന് എത്തിയ ഓരോ വിദ്യാർഥിയും നമ്മുടെ എല്ലാ സ്വപ്‌നങ്ങളെയും യാഥാർത്ഥ്യമാക്കാൻ കഴിവുള്ളവരാണ്. ഇവരാരും മറ്റ് വിദേശ രാജ്യങ്ങളിൽ പോകാതെ ഇവിടെത്തന്നെ തുടരണമെന്നും എല്ലാവരും പോയാൽ കേരളം ഒരു വൃദ്ധസദനമായി മാറുമെന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. ഓരോ വർഷം കഴിയും തോറും യുവജനോത്സവം വലിയ ഒരു ഉത്സവമായി, എന്നും കുട്ടികളുടെ മനസിൽ ഓർത്തിരിക്കാൻ പറ്റുന്ന ഓർമയായി മാറുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കലോത്സവ ചട്ടങ്ങൾ Read More…
“മുകേഷ് രാജിവയ്ക്കണം; സിപിഎം കുടചൂടി തണല് ഒരുക്കുന്നു,” വി.ഡി സതീശൻ
മുകേഷിനെ സംരക്ഷിച്ച് സിപിഎം, പ്രതിക്കൂട്ടിലായി പാര്ട്ടി മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ആദ്യമേ ഉന്നയിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, മുകേഷ് രാജി വയ്ക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സിപിഎമ്മാണെന്നും, ഘടകകക്ഷികൾ മുകേഷിന്റെ രാജി ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ സംരക്ഷിച്ച് സിപിഎം മുന്നോട്ടു പോകുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. “സിപിഎം മുകേഷിന് കുടചൂടി തണൽ ഒരുക്കുകയാണ്” എന്നായിരുന്നു സതീശന്റെ പ്രഹരവും. അതേസമയം, ആരോപണങ്ങൾ നേരിട്ട കോൺഗ്രസ് നേതാവിനെ പാർട്ടി ഉടൻ രാജിവേൽപ്പിച്ചതായും വി.ഡി. കൂട്ടിച്ചേർത്തു.




