തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നു 10 ദിവസം പിന്നിടുമ്പോൾ ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു.
ഇതിനു മുന്നോടിയായി നിയമസഭ കക്ഷി യോഗം ഒരു മണിക്ക് തിരുവനന്തപുരത്ത് നടക്കും. ആരാണ് അടുത്ത മുഖ്യമന്ത്രി എന്നത് മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്റിന്റെ തീരുമാനം.
അടുത്ത മുഖ്യമന്ത്രി ആരാണെന്ന് കോൺഗ്രസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉച്ചയ്ക്ക് 1 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം ചേരുന്നത്. ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ യോഗത്തിൽ പങ്കെടുക്കും.





