തൃശൂർ: ആയുർവേദ സ്ഥാപനങ്ങൾ ആധികാരികവും ഫലപ്രദവുമായ ചികിത്സാസേവനങ്ങൾ സമൂഹത്തിന് ലഭ്യമാക്കുന്നതിനൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസവും ശാസ്ത്രീയ ഗവേഷണവും പ്രോത്സാഹിപ്പിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഭാവിതലമുറയുടെ ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ പ്രാപ്തരായ ചികിത്സകരെയും ഗവേഷകരെയും വാർത്തെടുക്കണമെന്നും അവർ പറഞ്ഞു. തൃശൂരിലെ വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. 2047-ഓടെ ആരോഗ്യകരവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിൽ ആയുർവേദ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അവർ വ്യക്തമാക്കി. ആയുർവേദ പാരമ്പര്യത്തിന് കേരളം നൽകിയ സംഭാവനകളെ രാഷ്ട്രപതി പ്രത്യേകം പരാമർശിച്ചു. Read More…

