Kerala News Politics

രാഷ്‌ട്രപതി ദ്രൗപതി മുർമു തൃശ്ശൂരിലെത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന രാഷ്‌ട്രപതി ദ്രൗപതി മുർമു തൃശ്ശൂരിൽ സജ്ജീകരിച്ച ഹെലിപാടിൽ വന്നിറങ്ങി. രാഷ്ട്രപതിയെ തൃശൂർ നിയോജക മണ്ഡലം എം എൽ എ രാജൻ ജെ പല്ലൻ സ്വീകരിച്ചു.

രാഷ്ട്രത്തിന്റെ പരമോന്നത പദവിക്ക് ആദരവ്, തൃശ്ശൂരിന്റെ മണ്ണിൽ അഭിമാനത്തോടെ! ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ജിയെ, തൃശ്ശൂരിന്റെ ജനപ്രതിനിധി എന്ന നിലയിൽ കുട്ടനെല്ലൂരിലെ സി. അച്യുതമേനോൻ സ്മാരക ഗവൺമെന്റ് കോളേജ് ഹെലിപ്പാടിൽ ആദരപൂർവ്വം സ്വീകരിച്ചപ്പോൾ അത് കേവലം ഒരു ഔദ്യോഗിക ചടങ്ങായിരുന്നില്ല എന്ന് രാജൻ ജെ പല്ലൻ പറഞ്ഞു.

രാഷ്ട്രത്തിന്റെ പരമോന്നത ഭരണഘടനാ പദവിയോടുള്ള ആദരവിന്റെയും തൃശ്ശൂരിന്റെ ആതിഥ്യമര്യാദയുടെയും ജനപ്രതിനിധിത്വത്തിന്റെ മഹത്തായ ഉത്തരവാദിത്തത്തിന്റെയും മനോഹരമായ സംഗമമായിരുന്നു അതെന്ന് അദ്ദേഹം വ്യക്തമാക്കി.

ചരിത്രവും സംസ്കാരവും ജനാധിപത്യബോധവും കൈകോർക്കുന്ന തൃശ്ശൂരിന്റെ മണ്ണിൽ ഈ നിമിഷം അഭിമാനത്തിന്റെ ഓർമ്മയായി എന്നും നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *