Kerala News

ആരോഗ്യ പ്രശ്നത്തെ തുടർന്ന് വേടൻ ആശുപത്രിയിൽ

ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേടനെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനാരോഗ്യത്തെ തുടർന്ന് നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബർ 12ലേക്കാണ് നിലവിൽ പരിപാടി മാറ്റിവച്ചിരിക്കുന്നത്. ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Kerala News

മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ റാപ്പര്‍ വേടന്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ റാപ്പര്‍ വേടന്‍. വേടനെപ്പോലും എന്നു മന്ത്രി പറഞ്ഞത് അപമാനിക്കല്‍ തന്നെയാണ്. തനിക്ക് അവാര്‍ഡ് ലഭിച്ചത് കലയ്ക്ക് ലഭിച്ച അംഗീകാരമാണ്. അവാര്‍ഡ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ലെന്നും റാപ്പര്‍ വേടന്‍ പറഞ്ഞു. കോഴിക്കോട് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. കയ്യടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ കയ്യടി. ലോകം കണ്ട Read More…

Kerala News

ബലാത്സംഗക്കേസ്: റാപ്പര്‍ വേടന്‍ അറസ്റ്റില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ് മുരളി) അറസ്റ്റില്‍. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ ആണ് നടപടി. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. 2021 ഓഗസ്ത് മുതല്‍ 2023 മാര്‍ച്ചുവരെയുള്ള കാലയളവില്‍ പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നും യുവ ഡോക്ടറുടെ പരാതിയില്‍ Read More…

Kerala News

പീഡനക്കേസ്; വേടനെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ചൊവ്വാഴ്ച തൃക്കാക്കര പൊലീസ് വേടനെ ആറേകാല്‍ മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ 10ന് അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരായ വേടന്‍ വൈകീട്ട് 4.15 ഓടെയാണ് മടങ്ങിയത്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ സംസാരിക്കാനില്ലെന്ന് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ വീണ്ടും ഹാജരാകും. 114 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രകാരമാണ് അന്വേഷകസംഘം വേടനില്‍ Read More…

Kerala News

ബലാത്സംഗക്കേസ്: വേടന് മുന്‍കൂര്‍ ജാമ്യം, സെപ്റ്റംബര്‍ 9ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് മുന്‍കൂര്‍ ജാമ്യം. വ്യവസ്ഥകളോടെയാണ് വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ സെപ്റ്റംബര്‍ 9ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. കേസെടുത്തതു മുതല്‍ ഒളിവിലാണ് വേടന്‍. അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് Read More…

Kerala News

ബലാത്സംഗ കേസ്: വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പര്‍ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതൽ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക സമയം നീട്ടി ചോദിച്ചതിനെത്തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. വേടനെ ഹർജി പരി​ഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനും കോടതി നിര്‍ദേശം നൽകിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് വേടന്‍ പിന്‍മാറിയെന്ന വാദം പരാതിക്കാരി കോടതിയിൽ ആവര്‍ത്തിച്ചിരുന്നു. വിവാഹ Read More…

Kerala News

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നത് നിലനില്‍ക്കില്ലെന്ന് വേടന്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍പ്പോയ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍. വേടനെതിരെ മറ്റ് ലൈംഗികാതിക്രമ കേസുകളും 2 പരാതികളും പുതുതായി ഉയര്‍ന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് പരാതിക്കാരിയെ കേസില്‍ കക്ഷി ചേരാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് അനുവദിച്ചു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. വേടന്‍ വിദേശത്തേക്ക് കടക്കുന്നതു തടയാനായി നേരത്തെ പൊലീസ് ലുക്കൗട്ട് നോട്ടിസ് Read More…

Kerala News

ബലാത്സംഗക്കേസ്: വേടനെതിരെ ലുക്കൗട്ട് നോട്ടീസ്, സംഗീത ഷോകള്‍ റദ്ദാക്കി ഒളിവില്‍, തിരച്ചില്‍ ഊര്‍ജ്ജിതം

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ ലുക്കൗട്ട് നോട്ടീസ്. വേടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നടപടി. നേരത്തെ പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസില്‍ വേടന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനല്‍കുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുശേഷം വേടന്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. നിരവധി സംഗീത ഷോകള്‍ Read More…

Kerala News

ബലാത്സംഗക്കേസ് ആസൂത്രിതം; തെളിവ് പുറത്തുവിടും; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വേടന്‍

കൊച്ചി: തനിക്കെതിരായ ബലാത്സംഗക്കേസ് നിയമപരമായി നേരിടുമെന്ന് റാപ്പര്‍ വേടന്‍. ഹൈക്കോടതിയില്‍ വേടന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നും വേടന്‍ പറഞ്ഞു. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും അത് പുറത്തുവിടുമെന്നും വേടന്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെയാണ് യുവതിയുടെ Read More…

Kerala News

വേടന്റെ പാട്ട് വേണ്ടെന്ന് വെച്ചത് അറിയില്ല, തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിന്: മന്ത്രി ആര്‍ ബിന്ദു

കൊച്ചി: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്. വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ടാണെന്നും മന്ത്രി പറഞ്ഞു. മനുഷ്യന്‍ നേരിടുന്ന പീഡനവും മര്‍ദനവും അരികുവല്‍ക്കരണവും മനോഹരമായി ആവിഷ്‌കരിച്ചെന്നും വേടന്‍ പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന യുവാവാണെന്നും മന്ത്രി ബിന്ദു പറഞ്ഞു. വി സിക്ക് തനിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മറികടക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാലയിലെ Read More…