പറപ്പുറപ്പാട് ചടങ്ങിന്റെ ഭാഗമായി ഫെബ്രുവരി 18 ന് പരിമിതമായ തോതില്‍ വെടിക്കെട്ട് നടത്തുന്നതിനായി എ.ഡി.എം ടി. മുരളി ഉത്തരവിറക്കി. പൂരാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 23 ലെ ഏങ്കക്കാവ് ദേശം വെടിക്കെട്ടിനും ഫെബ്രുവരി 25 ലെ കുമരനെല്ലൂര്‍ ദേശം വെടിക്കെട്ടിനും ഫെബ്രുവരി 26 ലെ വടക്കാഞ്ചേരി ദേശം വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിനും അനുമതിക്കായി ക്ഷേത്ര ഭാരവാഹികള്‍ സമര്‍പ്പിച്ച അപേക്ഷ പോലീസ്, ഫയര്‍, റവന്യു വകുപ്പുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി നിരസിച്ചുകൊണ്ടും ഉത്തരവിറക്കി.
Tag: vedikettu
നീലേശ്വരത്ത് തെയ്യം മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് ദുരന്തം; 100-ലധികം പേർക്ക് പൊള്ളലേറ്റു
കാസർകോട്: കാസർകോട് നീലേശ്വരത്തെ പ്രശസ്തമായ തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ തെയ്യം മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് അപകടം. 100 ഓളം ആളുകൾക്ക് പൊള്ളലേറ്റതായും ചിലരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടയിൽ വെടിവെപ്പിന്റെ തീപ്പൊരി വെടിക്കെട്ടുപുരയിലേക്ക് പടർന്നതാണെന്നു കരുതുന്നു. ഭക്തജനങ്ങളുടെ തിരക്കിനിടയിൽ ആളുകൾ തിക്കിലും തിരക്കിലും പെട്ടു പരിക്കേറ്റു. പരിക്കേറ്റവരെ നീലേശ്വരവും കാഞ്ഞങ്ങാടും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റവരെ പരിയാരത്തെയും മംഗലാപുരത്തെയും ആശുപത്രികളിലേക്ക് Read More…



