Kerala News

‘വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്’; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബൂത്തുകളില്‍ വോട്ടു ചെയ്യാന്‍ എത്തുന്ന വോട്ടര്‍മാര്‍ക്ക് കുടിവെള്ളം അടക്കം വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്ന് ഹൈക്കോടതി. ക്യൂ നില്‍ക്കേണ്ടി വരുന്ന വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം. ആവശ്യക്കാര്‍ക്കു കുടിക്കാന്‍ വെള്ളം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ബൂത്തിലെത്തുന്നതിനു മുന്‍പ് തിരക്കുണ്ടോയെന്നറിയാന്‍ മൊബൈല്‍ ആപ്പ് തയാറാക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. ബൂത്തുകളേറെയും സ്‌കൂളിലായതിനാല്‍ ക്യൂ നില്‍ക്കുന്നവര്‍ക്കായി ബെഞ്ചും കസേരയുമൊക്കെ ലഭ്യമാക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയുള്ള പോളിങ് Read More…

Kerala News

അന്തിമ വോട്ടർപട്ടികയിൽ 2.83 കോടി വോട്ടർമാർ

സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,83,12,463 വോട്ടർമാർ. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. 1,33,52,945 പുരുഷൻമാരും 1,49,59,242 സ്ത്രീകളും 276 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് പട്ടികയിൽ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ ആകെ 2087 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3,240 വാർഡുകളിലെയും Read More…

Kerala News

തദ്ദേശസ്ഥാപനപൊതുതിരഞ്ഞെടുപ്പിൽ 100 ശതമാനം വോട്ടർപങ്കാളിത്തം ഉറപ്പാക്കാനായി പരിശ്രമിക്കാം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

റിപ്പബ്ലിക് ദിനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് ഈ വർഷത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ അർഹരായ മുഴുവൻ പൗരൻമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനും, വോട്ടർപട്ടികയിലുള്ള മുഴുവൻപേരും വോട്ട് ചെയ്തുവെന്ന് ഉറപ്പ് വരുത്താനും ശ്രമിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് അങ്കണത്തിൽ നടന്ന റിപ്പബ്ലിക്ദിന ചടങ്ങിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മീഷണർ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ  സെക്രട്ടറി ബി എസ് പ്രകാശ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

India News

ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടി കോടിയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം 100 കോടി എന്ന അതിര്‍വരമ്പിലേക്ക് എത്തുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള് 96.88 കോടിയായിരുന്ന വോട്ടര്‍മാരുടെ എണ്ണം ഇപ്പോള്‍ 99.1 കോടിയായി ഉയര്‍ന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ദേശീയ വോട്ടര്‍ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ കണക്കുകളിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ യുവജന വോട്ടര്‍മാരുടെ എണ്ണം കൂടി വരികയാണെന്നും 18-29 പ്രായപരിധിയിലുള്ള 21.7 കോടി പേര്‍ വോട്ടര്‍ പട്ടികയിലുള്ളതായും കണക്കുകള് വ്യക്തമാക്കുന്നു. വോട്ടര്‍ പട്ടികയില്‍ സ്ത്രീ-പുരുഷ അനുപാതവും വര്‍ധിച്ചിരിക്കുകയാണ്. 2024ല്‍ 948 ആയിരുന്നത് Read More…

Kerala News

വോട്ടർമാരുടെ ലിംഗാനുപാതത്തിൽ കേരളം ഇന്ത്യയിൽ രണ്ടാമത്

വിദേശ വോട്ടർമാരിലും കേരളം മുന്നിൽ  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം വോട്ടർമാരുടെ ലിംഗാനുപാതത്തിൽ കേരളം  ഇന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തി.  ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 1,43,36,133 സ്ത്രീ വോട്ടർമാരുണ്ട്. ഇത് മൊത്തം വോട്ടർമാരുടെ 51.56 ശതമാനം ആണ്.  സംസ്ഥാനത്ത് മൊത്തം രേഖപ്പെടുത്തിയ വോട്ടിന്റെ 52.09 ശതമാനം  സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. 1000 പുരുഷ വോട്ടർമാർക്ക് 946 സ്ത്രീ വോട്ടർമാർ എന്ന ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് നിലവിൽ കേരളത്തിലെ വോട്ടർമാരുടെ ലിംഗാനുപാതം. നിരന്തര പരിശ്രമങ്ങളുടെയും സുസ്ഥിര  ബോധവൽക്കരണ പരിപാടികളിലൂടെയുമാണ് സംസ്ഥാനം നേട്ടം കൈവരിച്ചത്. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത ഇതിലൂടെ Read More…