Kerala News

56 ആശയങ്ങൾ, വൃത്തി – വേസ്റ്റത്തോണിന്  മികച്ച പ്രതികരണം

വൃത്തി കോൺക്ലേവിനോടനുബന്ധിച്ച് മാലിന്യ സംസ്‌കരണ മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും പ്രോൽസാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വേസ്റ്റത്തോണിന് ലഭിച്ചത് മികച്ച പ്രതികരണം. വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, സ്ഥാപനങ്ങളും പൊതുജനങ്ങളും എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടത്തിയ മൽസരത്തിൽ സ്റ്റാർട്ടപ്പുകളിൽ നിന്ന് 21, വിദ്യാർഥികളിൽ നിന്ന് 23,  സ്ഥാപനങ്ങളും പൊതുജനങ്ങളും എന്ന വിഭാഗത്തിൽ നിന്ന് 12 ഉൾപ്പെടെ ആകെ 56 ആശയങ്ങളാണ് ലഭിച്ചത്. വിദ്യാർഥികളുടെ വിഭാഗത്തിൽ മൽസരിച്ച തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലെ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർഥി ധനുഷ് വിജയ് ഒന്നാം സമ്മാനമായ ഒരു ലക്ഷം Read More…

Kerala News

മാലിന്യമുക്തം നവകേരളം – കോഴിക്കോട് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്ത ജില്ലയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കനകക്കുന്ന് വച്ച് നടന്നുവരുന്ന ‘വൃത്തി’ കോണ്‍ക്ലേവില്‍ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് അംഗീകാരപത്രവും ഉപഹാരവും കൈമാറി. മാലിന്യമുക്ത നവകേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും വിവിധ ഏജന്‍സികളും ചേര്‍ന്ന് നടത്തിയ ജനകീയ ഇടപെടലുകളാണ് ജില്ലയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. എല്ലാ രാഷ്ട്രീയ, യുവജന, Read More…