തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെൻ്റ് സെൻട്രൽ സ്കൂളിലെ നവീകരിച്ച കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് കഴിഞ്ഞ വർഷം നവീകരിച്ച കെട്ടിടമാണ് ഭാഗികമായി തകർന്നത്. നിർമ്മാണത്തിൻ്റെ ഗുണനിലവാരവും ചെലവഴിച്ച പൊതുപണവും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മേയർ ആവശ്യപ്പെട്ടു. പൊളിച്ചുമാറ്റാൻ ശുപാർശ ചെയ്തിരുന്ന കെട്ടിടത്തിനെ പൈതൃക കെട്ടിടമെന്ന പേരിൽ സംരക്ഷിച്ച് നവീകരിക്കാൻ തീരുമാനിച്ചത് എങ്ങനെയാണെന്നും അതിന് ഉത്തരവാദികളായവർ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. Read More…


