Kerala News

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: ബെയ്‌ലിന്‍ ദാസ് പിടിയില്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി പരിസരത്ത് യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പൊലീസ് പിടിയില്‍. തിരുവനന്തപുരത്തെ സ്റ്റേഷന്‍ കടവില്‍ നിന്നാണ് തുമ്പ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാറിൽ സഞ്ചരിക്കുകയായിരുന്നു പ്രതി. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ചൊവ്വാഴ്ച വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസിലാണ് മര്‍ദനം നടന്നത്. സംഭവത്തെ തുടര്‍ന്ന് ശ്യാമിലിയുടെ  പരാതിയുടെ അടിസ്ഥാനത്തില്‍  പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ബെയ്‌ലിന്‍ ദാസ് Read More…

Kerala News Politics

വഞ്ചിയൂർ സംഭവം: സർക്കാർ പ്രതിയെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ

വഞ്ചിയൂർ കോടതിയിൽ യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ പ്രതിയെ സംരക്ഷിക്കുകയാണ്. അഭിഭാഷകയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവാത്തത് ഗൗരവതരമാണ്. പരസ്യമായി മറ്റു സഹപ്രവർത്തകർക്കു മുൻപിൽ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും കേരളത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു സ്ത്രീക്കെതിരെ തലസ്ഥാനത്ത് തന്റെ മൂക്കിന് താഴെ ഇത്രയും വലിയ അതിക്രമമുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നിഷ്‌ക്രിയനായി ഇരിക്കുകയാണ്. Read More…

Kerala News

സീനിയര്‍ അഭിഭാഷകന്‍റെ മര്‍ദനം: പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ചവരും കുറ്റവാളികള്‍; ബാര്‍ കൗണ്‍സില്‍ കര്‍ശന നടപടി സ്വീകരിക്കണം – പി. രാജീവ്

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയായ അഡ്വ. ശ്യാമിലിക്ക് നേരെ നടന്ന ക്രൂരമര്‍ദനം സംസ്ഥാനത്തെ നിയമവ്യവസ്ഥയെ നടുക്കിയിരിക്കുകയാണ്. സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി. അഭിഭാഷകനെ രക്ഷപ്പെടാന്‍ സഹായിച്ച മറ്റ് അഭിഭാഷകരും നിയമപരിധിയിലാകുമെന്ന് മന്ത്രി പറഞ്ഞു. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും നിയമത്തിന്റെ പരിധിയില്‍ വരണം. യുവതിക്ക് ഒപ്പമാണ് അഭിഭാഷകര്‍ നില്‍ക്കേണ്ടതെന്നും സര്‍ക്കാര്‍ ജൂനിയര്‍ അഭിഭാഷകരുടെ കൂടെയാണെന്നും മന്ത്രി വ്യക്തമാക്കി. Read More…