ജമ്മുകാശ്മീരിലെ സോജില പാസില്‍ ഹിമപാതത്തില്‍പ്പെട്ട് 6 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹിമപാതത്തെ തുടര്‍ന്ന് ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഹിമപാതത്തില്‍ ഇനിയും ആള്‍ക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരംയ ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണസേനയും, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. കാര്‍ഗിലില്‍ നിന്നും ശ്രീനഗറിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്.


