ചെമ്പുക്കാവ് : ഹോളി ഫാമിലി കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിൻ്റെയും, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും, സാമ്പത്തിക ചിലവ് ചുരുക്കന്നതിനും ഊന്നൽ നൽകി പിരീഡ് ഫ്രണ്ട്ലി ലോകത്തിനായി ആർത്തവ ശുചിത്വ, മെൻസ്ട്രൽ കപ്പ് ബോധവത്കരണവും നടത്തി. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. നിജി ജസ്റ്റിൻ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പാൾ റവ. സിസ്റ്റർ പാവന റോസ്, കരുണം ട്രസ്റ്റ് ചെയർമാൻ ജെൻസൻ ജോസ് Read More…
Author: Web Editor
കൊറോണ, ഫ്ളൈറ്റ് റദ്ദ് ചെയ്തു, ഫ്ളൈറ്റ് ചാർജും 10000 രൂപയും നൽകുവാൻ വിധി.
കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്ളൈറ്റ് റദ്ദ് ചെയ്തതിനെത്തുടർന്ന്, ടിക്കറ്റ് ചാർജ് മടക്കി നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. തൃശൂർ കാഞ്ഞാണി വലിയപറമ്പിൽ വീട്ടിൽ വി.വി.രാധാകൃഷ്ണനും ഭാര്യ ഭാരതി രാധാകൃഷ്ണനും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ടിൽ പ്രവർത്തിച്ചുവരുന്ന ഒമാൻ എയർവേയ്സിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത് ഹർജിക്കാർ കോഴിക്കോട് നിന്ന് മസ്ക്കറ്റിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള ടിക്കറ്റുകളാണ് എടുത്തിരുന്നതു്. കോഴിക്കോട് നിന്ന് മസ്ക്കറ്റിലേക്ക് യാത്ര ചെയ്തുവെങ്കിലും, അവിടെ നിന്ന് തിരിച്ചുള്ള Read More…
കനത്ത മഴയിൽ തൃശ്ശൂർ വേലൂർ പുലിയന്നൂരിൽ വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു.
കനത്ത മഴയിൽ തൃശ്ശൂർ വേലൂർ പുലിയന്നൂരിൽ വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു. ഞാറക്കാട്ട് രാമൻനായരുടെ വീടിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. വലിയ ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞു വീഴുന്നത് കണ്ടത്. കിണറിന്റെ ആൾമറയും ഗ്രില്ലും മോട്ടോർ പമ്പ് സെറ്റും താഴ്ന്നുപോയി. വീടിനോട് ചേർന്ന് കിണർ ഇടിഞ്ഞു കൊണ്ടിരിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
എസ്എൻഡിപിക്കെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലത്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ല. നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തത്. അതിന് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ് സിപിഎം നൽകുന്ന സന്ദേശം. ഇതോടെ അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്പര്യമായി സിപിഎമ്മിനെ പിന്തുണയ്ക്കുന്നവരും കൂടി സിപിഎമ്മിനെ കൈവെടിയും. അതിന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറിയെ ആക്ഷേപിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും Read More…
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ജൂലൈ 16) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റെഡ് അലർട്ട് ജൂലൈ 16ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് ജൂലൈ 16ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ്, 17ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 18ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, 19ന് Read More…
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. 18ന് രാവിലെ 11:30ന് ഓൺലൈനായാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം-റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും. ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിനും തമ്പാനൂരിലും Read More…
വടക്കുംനാഥനിൽ ആനയൂട്ട്
കർക്കിടക പുലരിയിൽ,കനത്ത മഴയെ അവഗണിച്ച് എത്തിയത് ആയിരങ്ങൾ.. അടയാഭരണങ്ങൾ ഇല്ലാതെ കരിവീര ചന്തം തീർത്ത് വടക്കുംനാഥനിൽ ആനയൂട്ട്.. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഊട്ടിൽ പങ്കെടുക്കാൻ എത്തിയത് 65 ആനകൾ.. കോരി ചൊരിയുന്ന മഴയെ അവഗണിച്ച് ആയിരങ്ങളാണ് 42 മത് വടക്കുന്നാഥൻ ക്ഷേത്രം ആനയൂട്ടിന് എത്തിയത്. സ്കൂൾ അവധിയായതിനാൽ രക്ഷിതാക്കൾക്കൊപ്പം നിരവധി കുട്ടികളും ആനയൂട്ടിനെത്തി. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചിന് ആരംഭിച്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. പിടിയാനകളടക്കം 64 Read More…
ഹനുമാൻ സേന ഭാരത് അദ്ധ്യാത്മ രാമായണം വിതരണം ചെയ്തു
രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഹനുമാൻ സേനയുടെ നേതൃത്വത്തിൽ കോഴിക്കോട് തളി മഹാദേവക്ഷേത്രം പരിസരത്തും ശ്രീരാമ ക്ഷേത്രത്തിലും വച്ച് ഭക്തർക്ക് രാമയണം സൗജന്യമായി വിതരണം ചെയ്തു. തളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മനോജ് കുമാറിന് സേന സംസ്ഥാന ചെയർമാൻ എ. എം ഭക്തവത്സലൻ രാമായണം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ശ്രീരാമ ക്ഷേത്രാങ്കണത്തിൽ വച്ചു നൂറുക്കണക്കിന് ഭക്തർക്ക് സൗജന്യമായി രാമായണം വിതരണം ചെയ്തു. കഴിഞ്ഞ പത്ത് വർഷമായി രാമായണം ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് എത്തിച്ചു കൊടുക്കുന്നുണ്ട്. രാമായണം Read More…
രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: 3 ജീവനക്കാരെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം മെഡിക്കൽ കോളജ് ഒ.പി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ 2 ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഡ്യൂട്ടി സാർജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.











