വാർക്കയുടെ തകരാർ മൂലം വീട് അപകടാവസ്ഥയിലാണെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുണ്ടൂർ കുന്നത്തുള്ളി വീട്ടിൽ ബാബു.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് പേരാമംഗലത്തുള്ള ടി.എസ്.രാമകൃഷ്ണനെതിരെ ഇപ്രകാരം വിധിയായത്. പണിക്ക് ശേഷം വാർക്ക ചോർന്നൊലിക്കുകയും പല ഭാഗങ്ങളിലും ചിന്നൽ രൂപപ്പെടുകയും ചെയ്തിരുന്നു. വീട് അപകടാവസ്ഥയിലാകുന്നു. നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. കമ്മീഷണർ, വീട് അപകടകരമായ അവസ്ഥയിലാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, Read More…
Author: Web Editor
ലോക്സഭയില് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര് ച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക് സഭയില് മറുപടി നല് കി. സഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി അറിയിക്കുകയും പ്രസംഗത്തിന്റെ കേന്ദ്രബിന്ദുവായ വിക്ഷിത് ഭാരത് എന്ന ആശയം ഉയർത്തിക്കാട്ടുകയും ചെയ്തു. ഇന്ത്യന് പ്രസിഡന്റ് തന്റെ പ്രസംഗത്തില് പ്രധാനപ്പെട്ട വിഷയങ്ങള് ഉന്നയിച്ചുവെന്ന് അടിവരയിട്ട് പറഞ്ഞ അദ്ദേഹം അവരുടെ മാര് ഗനിര് ദ്ദേശത്തിന് നന്ദി അറിയിക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ച് നിരവധി അംഗങ്ങള് ഇന്നലെയും ഇന്നും തങ്ങളുടെ Read More…
ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിൽ കണ്ണന്റെ ആനകൾക്ക് ഇനി സുഖചികിത്സയുടെ കാലം.
ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിൽ കണ്ണന്റെ ആനകൾക്ക് ഇനി സുഖചികിത്സയുടെ കാലം. 38 ആനകളുള്ള പുന്നത്തൂർ കോട്ടയിൽ നീരിലുള്ള 12 ആനകൾ ഒഴികെയുള്ളവയാണ് ആനയൂട്ടിൽ പങ്കെടുത്തത്. നീരിൽനിന്നും അഴിക്കുന്ന മുറയ്ക്ക് ബാക്കിയുള്ള ആനകൾക്കും സുഖചികിത്സ നൽകും.ഡോക്ടർമാരടങ്ങുന്ന വിദഗ്ദ സംഘത്തിൻ്റെ മേൽനോട്ടത്തിലാണ് സുഖചികിൽസ നൽകുന്നത്. ആനകൾക്ക് സുഖചികിത്സക്ക് 11 ലക്ഷം രൂപയുടെ അനുമതിയാണ് ആണ് ഗുരുവായൂർ ദേവസ്വം ഭരണസമിതി നൽകിയിട്ടുള്ളത്. അരി, ചെറുപയർ,റാഗി, മഞ്ഞൾപ്പൊടി, ഉപ്പ്, അഷ്ടചൂർണ്ണം, ച്യവനപ്രാശം, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ’ വിരയുടെ മരുന്ന് തുടങ്ങിയവയാണ് Read More…
ശമ്പള പരിഷ്കരണം സർക്കാർ ജീവനക്കാർ ആശങ്കയിൽ
കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ( KGOU ) 1.7.2024 മുതൽ സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം സംബന്ധിച്ച് സർക്കാരിന്റെ മെല്ലെ പോക്ക് ജീവനക്കാർ ആശങ്കയോടെയാണ് കാണുന്നതെന്നും, ജീവനക്കാർക്ക് ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക വർഷം അഞ്ച് കഴിഞ്ഞിട്ടും നൽകാതിരിക്കുകയും, ആറ് ഗഡു ക്ഷമബത്ത, ലീവ് സറണ്ടർ എന്നിവ സംബന്ധിച്ച് സർക്കാർ മൗനം പാലിക്കുന്നത് ജീവനക്കാർ ആശങ്കയോടെയാണ് കാണുന്നതെന്ന് KGOU സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വി എം ഷൈൻ അഭിപ്രായപ്പെട്ടു. Read More…
ഹനുമാൻ സേന ഭാരതിന്റെ തിരുവനന്തപുരം കാര്യലയം പാപ്പനംകോട് രാമമന്ദിരത്തിൽ സംസ്ഥാന ചെയർമാൻ കെഎം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു
സനാതനധർമ്മം ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് അദ്ദേഹം പറഞ്ഞുഎല്ല ആനുകൂല്യങ്ങളും ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി കൊടുക്കുവാൻ എൽഡിഎഫും യുഡിഎഫും മത്സരിക്കുകയാണ്മതത്തിൻ്റെ പേരിൽ മലപ്പുറം ജില്ല പിടിച്ചു വാങ്ങിയ കക്ഷികൾ ഇപ്പോൾ മലബാർ സംസ്ഥാനത്തിനായി മുറവിളി കൂട്ടുകയാണ്ഈ സ്വപ്നം പൂവണിയില്ലെന്ന് അദ്ദേഹം പറഞ്ഞു പാപ്പനംകോട് സുധീർ രക്ഷാധികാരിയായി 20 അംഗ സമിതിക്ക് രൂപം നൽകി108 വർഷം കഴിഞ്ഞ് പ്രതിഷ്ഠ നടത്തുന്ന മഹാശിവലിംഗത്തിൽ സന്യാസിമാർ അർച്ചനയും അഭിഷേകവും നടത്തി സദ്ഗുരു ആശ്രമം മഠാധിതിപതി മുരളീധര സ്വാമികൾ,ചെങ്കോട്ടുകോണം ആശ്രമം ശശി സ്വാമികൾ,വിശ്വ Read More…
കേന്ദ്ര ആഭ്യന്തരമന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ന്യൂഡൽഹിയിൽ പത്രസമ്മേളനം നടത്തി.
ഇന്ന് മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ശിക്ഷയേക്കാൾ നീതി അധിഷ്ഠിതവും ഇര കേന്ദ്രീകൃതവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ പറഞ്ഞു. പുതിയ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതിക്ക് മുൻഗണന നൽകുമെന്നും കാലതാമസത്തിന് പകരം വേഗത്തിലുള്ള വിചാരണയും വേഗത്തിലുള്ള നീതിയും ഉറപ്പാക്കുമെന്നും ഇരകളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് വിവിധ തെറ്റിദ്ധാരണകൾ പ്രചരിക്കുന്നുണ്ടെന്നും ഈ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഇത് ലക്ഷ്യമിടുന്നുവെന്നും Read More…
പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും ഓർമ്മ തിരുനാളും ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ്റെ നാമഹേതു തിരുനാളും ആഘോഷിച്ചു.
മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദേവാലയത്തിൽ സഭയുടെ നെടുംതൂണുകളായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും ഓർമ്മ തിരുനാളും ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ്റെ നാമഹേതു തിരുനാളും ആഘോഷിച്ചു. ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. അസി. വികാരി റവ. ഫാ. ആൻ്റണി ചിറ്റിലപ്പിള്ളി, കൈക്കാരൻമാരായ ജെൻസൻ ജോസ് കാക്കശ്ശേരി, വിൽസൻ പ്ലാക്കൽ, കൊച്ചുവർക്കി തരകൻ, സോജൻ മഞ്ഞില, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി പ്രസിഡണ്ട് സി.കെ.സെബിൻ, ഇടവക പ്രതിനിധി സെക്രട്ടറി റെജി ഇരുമ്പൻ, Read More…
എടവനക്കാട് കടലാക്രമണം: താത്കാലിക പരിഹാര നടപടികൾ അടിയന്തരമായി പൂ൪ത്തിയാക്കും
കടലാക്രമണം നേരിടുന്ന എടവനക്കാട് പഞ്ചായത്തിൽ താത്കാലിക പരിഹാര നടപടികൾ അടിയന്തരമായി പൂ൪ത്തിയാക്കുമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ എടവനക്കാട് സമരസമിതിയുമായി നടത്തിയ ച൪ച്ചയിലാണ് ജില്ലാ കളക്ട൪ ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നത്തിൽ അടിയന്തര ഇടപെടലിനായി സ൪ക്കാ൪ തലത്തിൽ പ്രശ്നം അവതരിപ്പിക്കും. പ്രശ്നത്തിന് താത്കാലിക പരിഹാരം എന്ന നിലയിൽ 330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നി൪മ്മാണം 15 ദിവസത്തിനകം പൂ൪ത്തിയാക്കും. 40 ലക്ഷം രൂപ ചെലവിലാണ് താത്കാലിക സംരക്ഷണ ഭിത്തി നി൪മ്മിക്കുക. Read More…
അനുഗാമി സാന്ത്വന പരിചരണം നൂറിന്റെ നിറവിൽ: സാന്ത്വന പരിചരണത്തിൽ മാതൃകയായി എറണാകുളം ജനറൽ ആശുപത്രി
* പത്ത് വർഷത്തിലധികം പഴക്കമുള്ള മുറിവുകളുമായി കഴിഞ്ഞ 18 രോഗികൾ പുതു ജീവിതത്തിലേക്ക് എറണാകുളം ജനറൽ ആശുപത്രി സാന്ത്വന പരിചരണത്തിൽ മാതൃകയാകുകയാണ്. പത്ത് വർഷത്തിലധികം കാലമായി മുറിവുകൾ ഉണങ്ങാതെ നരക യാതനകൾ അനുഭവിക്കുന്ന രോഗികൾക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ജനുവരി 26ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത അനുഗാമി ടു ഹിൽ ടുഗദർ പദ്ധതിയിലൂടെയാണ് ഇവർക്ക് സാന്ത്വനമായത്. ആത്മാർത്ഥ സേവനം നടത്തിയ മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെ Read More…










