India Kerala

വിധിപ്രകാരം ടിവിയുടെ വിലയും നഷ്ടവും നൽകിയില്ല, മൈജി ഉടമക്ക് പോലീസ് മുഖേനെ വാറണ്ട്.

ഉപഭോക്തൃ കോടതിയുടെ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കാഞ്ഞാണി കിഴക്കൂട്ട് വീട്ടിൽ ദേവരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കറുപ്പം റോഡിലെ മൈജി ഉടമക്കെതിരെയും ഹരിയാനയിലെ ഡിബിജി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വാറണ്ട് അയക്കുവാൻ ഉത്തരവായത്. ദേവരാജൻ വാങ്ങിയ ടി വി തകരാറിലായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടി വി യുടെ വില 19199 രൂപയും നഷ്ടപരിഹാരം 5000 രൂപയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ കൽപ്പിച്ച് Read More…

India Kerala

നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ

സപ്ലൈകോ വഴി നടത്തുന്ന നെല്ല് സംഭരണ പദ്ധതിയുടെ  2024-25 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ ആരംഭിക്കും. താല്പര്യമുള്ളവർ  www.supplycopaddy.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച്  കർഷക രജിസ്‌ട്രേഷൻ നടത്തണം.  കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

India Kerala

സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം വരുന്നു: മന്ത്രി വീണാ ജോർജ്

* ക്യൂ ഒഴിവാക്കാൻ ഓൺലൈൻ അഡ്വാൻസ് അപ്പോയിൻമെന്റും സ്‌കാൻ ആൻഡ് ബുക്ക് സംവിധാനവും * ചികിത്സാ വിവരങ്ങൾ രോഗിയ്ക്ക് നേരിട്ട് കാണാൻ മൊബൈൽ ആപ്പ് സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പി.ഒ.എസ്. മെഷീൻ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് Read More…

India Kerala

ചൂരൽമല പുനരധിവാസം പാളി; സർക്കാർ അലംഭാവവും വീഴ്ച്ചയും തുടരുന്നു: കെ.സുരേന്ദ്രൻ

എന്തെങ്കിലും തരത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വയനാട്ടിൽ നടക്കുന്നുണ്ടെന്ന് ആർക്കും കാണാൻ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുനരധിവാസം അമ്പേ പാളി ഇരിക്കുകയാണ്. നിരുത്തരവാദ സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മന്ത്രിസഭ ഉപസമിതി വയനാട്ടിൽ നിന്നും സ്ഥലം വിട്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ കാണിച്ച താൽപര്യവും ശുഷ്കാന്തിയും പിന്നീട് കാണിക്കാതെ മന്ത്രിമാർ മുങ്ങി. ഒ.ആർ കേളു മാത്രമാണ് ഇപ്പോൾ വയനാട്ടിൽ ഉള്ളത്. മന്ത്രിസഭാ ഉപസമിതി പൂർണമായും പരാജയപ്പെട്ടു. ഫോട്ടോഷൂട്ടിൽ മാത്രമാണ് അവർ താൽപര്യം Read More…

India Kerala

ശ്രീനാഥിന്റെ മരണം സിബിഐ അന്വേഷണം നടത്തണം ഹനുമാൻ സേന ഭാരത്

മലീമസമായിരിക്കുന്ന മലയാള സിനിമയുടെ പിന്നാമ്പുറമുള്ള അന്വേഷണം നടത്തി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നടപടികൾ കൈക്കൊള്ളണമെന്ന് ഹനുമാൻ സേന ഭാരത് ആവശ്യപ്പെടുന്നു അധോലോക മാഫിയകളും കള്ളപ്പണലോബിയും മയക്കുമരുന്ന് മാഫിയയും മലയാള സിനിമയുടെ പിന്നണിയിൽ വ്യാപകമാണെന്ന് മുൻപേ ആരോപണമുണ്ട് ഇപ്പോൾ ഹേമ കമ്മീഷൻ വെളിപ്പെടുത്തിയ റിപ്പോർട്ട് ദൈവത്തിൻറെ സ്വന്തം നാടായ സാംസ്കാരിക കേരളത്തിന് അപമാനവും ലജ്ജാകരവുമാണ് കേരളത്തിലെ സെക്ഷ്വൽ സിനിമാ സംസ്കാരത്തെ ഇല്ലായ്മ ചെയ്യാൻ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ സർക്കാരും പോലീസും തയ്യാറാകണമെന്ന് ഹനുമാൻ സേന ചെയർമാൻ എ എം Read More…

India Kerala

ഇല്ലായ്മയുടെ കർക്കടകം കഴിഞ്ഞു. പ്രതീക്ഷയുടെ പൂവിളിയുമായി ചിങ്ങം പിറന്നു.

ഇല്ലായ്മയുടെ കർക്കടകം കഴിഞ്ഞു. പ്രതീക്ഷയുടെ പൂവിളിയുമായി ചിങ്ങം പിറന്നു. പൊന്നിൻ ചിങ്ങത്തെ വരവേറ്റ് ഭക്തിസാന്ദ്രമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ. രാവിലെ 6.18 മുതൽ 7.54 വരെയുള്ള മുഹൂർത്തിൽ കൊടിമരചുവട്ടിലാണ് ചടങ്ങ് നടന്നത്.ആദ്യ കൊയ്ത്തിൻ്റെ നെല്ല് ശ്രീഗുരുവായൂരിന് സമർപ്പിക്കുന്ന പുണ്യ പ്രസിദ്ധമായ ചടങ്ങിനുള്ള കതിർക്കറ്റകൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങളാണ് കതിർക്കറ്റകൾ കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചത്. ഇന്ന് പുലർച്ചെ ഗോപുരകവാടത്തിൽ അരിമാവണിഞ്ഞ് നാക്കിലവെച്ചതിൽ സമർപ്പിച്ച ശേഷം കീഴ്ശാന്തി നമ്പൂതിരി തീർത്ഥം തളിച്ച് Read More…

India Kerala

കര്‍ഷകര്‍ക്ക് മൂല്യവര്‍ദ്ധനയിലൂടെ അധിക വരുമാനം നേടാം. മന്ത്രി പി രാജീവ്

 കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കണമെങ്കില്‍ മൂല്യ വര്‍ദ്ധനവ് കൂടിയേ തീരൂ എന്നും മൂല്യവര്‍ദ്ധനവിലൂടെ അധിക വരുമാനം കര്‍ഷകര്‍ക്ക് നേടാമെന്നും വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ഉദ്ഘാടനവും കര്‍ഷക ദിന  ആഘോഷവും മഹാത്മാഗാന്ധി കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി 17 മൂല്യ വര്‍ദ്ധിത യൂണിറ്റുകള്‍ ആരംഭിച്ചെന്നും ആലങ്ങാട് ശര്‍ക്കരയ്ക്ക് വേണ്ടിയുള്ള കൃഷി 50 ഏക്കറില്‍ നിന്നും കൂടുതല്‍ ഏരിയയിലേക്ക് Read More…

Kerala

നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്ക് ഓണക്കിറ്റ് നൽകി ബിജെപി.

തൃശ്ശൂർ: ചിങ്ങം 1 പുതുവത്സരത്തോടനുബന്ധിച്ച് തൃശ്ശൂർ നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്ക് ബിജെപി ജില്ലാ കമ്മറ്റി ഓണക്കിറ്റുകൾ നൽകി. അരിയും പലചരക്ക് സാധനങ്ങളും വസ്ത്രവും അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. ബിജെപി ജില്ലാ സെക്രട്ടറി എൻ.ആർ റോഷൻ, ബിജോയ് തോമസ്,മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് സി മേനോൻ, വിപിൻ അയിനിക്കുന്നത്ത്, ജില്ലാ സെക്രട്ടറി വി ആതിര, പൂർണ്ണിമ സുരേഷ്, സംസ്ഥാന കൗൺസിൽ അംഗം മുരളി കൊളങ്ങാട്ട്, Read More…

India Kerala

ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ച് നവകേരള നിർമ്മിതിയിൽ മുന്നേറാനാവണം: മുഖ്യമന്ത്രി

*ജനാധിപത്യത്തെ സംരക്ഷിക്കാൻ ജാഗ്രത്തായ ഇടപെടലുകൾ വേണം         നമ്മുടെ ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ചുകൊണ്ട് നവകേരള നിർമ്മിതിയിൽ തുടർന്നും മുന്നേറാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനുള്ള പ്രചോദനമാകണം വ്യത്യസ്ത ധാരകളിൽപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണ. അവർ സ്വപ്നംകണ്ട ഇന്ത്യ യാഥാർത്ഥ്യമാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നമുക്ക് അന്വർത്ഥമാക്കാം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 78-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.         വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ നാം സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. Read More…

India Kerala

ജനാധിപത്യം കാര്യക്ഷമമാകുന്നത് ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുമ്പോൾ: മന്ത്രി പി. രാജീവ്

 ന്യൂനപക്ഷാവകാശങ്ങൾ എത്രമാത്രം സംരക്ഷിക്കപ്പെടുന്നു എന്നതാണ് ജനാധിപത്യത്തിന്റെ കാര്യക്ഷമതയുടെ അളവുകോൽ എന്ന് മന്ത്രി പി. രാജീവ്. കാക്കനാട് സിവിൽ സ്റ്റേഷ൯ പരേഡ് ഗ്രൗണ്ടിൽ 78 –ാമത് ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിയ ദേശീയ പതാക ഉയ൪ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.   ന്യൂനപക്ഷങ്ങൾ ഭീതിയില്ലാതെ ജീവിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഇന്ത്യയിലായാലും ബംഗ്ലാദേശിലായാലും അമേരിക്കയിലായാലും ഇങ്ങനെ തന്നെ. ഇത് എല്ലാ ജനാധിപത്യ രാജ്യങ്ങളിലും പ്രസക്തമാണ് എന്നത് ഈ ഘട്ടത്തിൽ എടുത്തുപറയേണ്ടതാണ്. നമ്മുടെ ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും പ്രധാനമാണ്. ഇന്ത്യയുടെ സൗന്ദര്യം വിവിധ സംസ്ഥാനങ്ങളുമായി Read More…