തൃശ്ശൂർ: ചിങ്ങം 1 പുതുവത്സരത്തോടനുബന്ധിച്ച് തൃശ്ശൂർ നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്ക് ബിജെപി ജില്ലാ കമ്മറ്റി ഓണക്കിറ്റുകൾ നൽകി. അരിയും പലചരക്ക് സാധനങ്ങളും വസ്ത്രവും അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. ബിജെപി ജില്ലാ സെക്രട്ടറി എൻ.ആർ റോഷൻ, ബിജോയ് തോമസ്,മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് സി മേനോൻ, വിപിൻ അയിനിക്കുന്നത്ത്, ജില്ലാ സെക്രട്ടറി വി ആതിര, പൂർണ്ണിമ സുരേഷ്, സംസ്ഥാന കൗൺസിൽ അംഗം മുരളി കൊളങ്ങാട്ട്, സീന ശശി, പ്രിയ മുരളി, സുശാന്ത് അയിനിക്കുന്നത്ത് എന്നിവർ പങ്കെടുത്തു.
Related Articles
നിർമിത ബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ കഴിയണം: മുഖ്യമന്ത്രി
നിർമിത ബുദ്ധിയുടെ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് അവയെ പുരോഗമനോൻമുഖമായി ഉപയൊഗിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ജില്ലാ അവാർഡുകളുടെ വിതരണവും യുനിസെഫ് തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വരും കാലം നിർമിത ബുദ്ധിയുടെ കാലഘട്ടമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അവയുടെ കോട്ടങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ വരും തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്. ഗുണകരമായവയെ പരിചയപ്പെടുത്തുക, ദോഷകരമായവയെ തിരസ്ക്കരിക്കുക എന്ന കാഴ്ചപ്പാടിലൂന്നിയാണ് നൂതന സാങ്കേതിക വിദ്യയുടെ പഠനവും Read More…
വയനാട് പുനരധിവാസം: സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണ പിന്തുണ
വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്കാന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും Read More…
മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ അന്തരിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് അന്ത്യം. കേരള കൗമുദി ദിനപ്പത്രത്തിൽ എക്സിക്യുട്ടീവ് എഡിറ്ററും ഇന്ത്യയിലെ ആദ്യ വെബ് ടിവികളിൽ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററൂം എം.ഡിയുമായിരുന്നു. മതികെട്ടാൻചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർകരാറിലെവീഴ്ചകൾപുറത്തെത്തിച്ചതുമടക്കമുള്ള ജോ ജോയുടെ റിപ്പോർട്ടുകൾശ്രദ്ധിക്കപ്പെട്ടവയിലുണ്ട്