Kerala News

പിപി ദിവ്യ കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്തേക്ക്.

കണ്ണൂര്: എഡിഎം നവീന് ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, സിപിഎം കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ സ്ഥാനത്ത് നിന്ന് നീക്കി. ഇതിന് പിന്നാലെ ദിവ്യ രാജിക്കത്ത് നല്‍കി.
സംഭവത്തിന് ശേഷം ആദ്യമായി പ്രതികരിക്കുന്ന ദിവ്യ, നവീന് ബാബുവിന്റെ മരണത്തില്‍ അങ്ങേയറ്റം വേദനയുണ്ടെന്ന് പറഞ്ഞു. “കത്ത്ബന്ധപ്പെട്ടവര്ക്ക് അയച്ചതായും ” അവര് വ്യക്തമാക്കി.

പരിയാരം ഡിവിഷനില്‍ നിന്നുള്ള കെകെ രത്നകുമാരിയെ പുതിയ ജില്ലാ പ്രസിഡന്റ് ആയി നിയോഗിച്ചിരിക്കുകയാണ്. പാര്ട്ടി യോഗത്തില്‍ ആരും ദിവ്യയ്ക്ക് പിന്തുണ നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *