തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാനിരിക്കുന്നതോടെ, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ലക്ഷദ്വീപിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീനവും ബംഗാളില്‍ മുന്നോട്ടുവന്ന ന്യൂനമര്‍ദ്ദവും കേരളത്തിലെ കാലാവസ്ഥയെ കൂടുതല്‍ ബാധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍, ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിലവില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം വടക്കന്‍ ആണ്ടമാന്‍ കടലിന് മുകളിലേക്ക് ചക്രവാതചുഴിയായി മാറും, ഇത് ചൊവ്വാഴ്ചയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്പെടുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ പ്രവചിക്കുന്നു.
കേരളത്തിന്റെ മിക്ക മേഖലകളിലും ഒരാഴ്ചകാലം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്കി.