തൃശൂര്‍: ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാറിനെതിരെ പോലീസ് ചുമത്തിയ 107 കേസ് തൃശൂര്‍ ആര്‍ഡിഒ കോടതി റദ്ദാക്കി. സമൂഹത്തിന്റെ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെ എടുക്കുന്ന സിആര്‍പിസി 107 ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ ചുമത്തിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പ്രതികാര രാഷ്ട്രീയമാണ് സിപിഎമ്മും പോലീസും ചേര്‍ന്ന് നടപ്പാക്കിയതെന്ന് ആരോപിച്ച് ബിജെപി ഡിഐജി ഓഫീസ് മാര്‍ച്ചും നടത്തിയിരുന്നു. കള്ളക്കേസ് എടുത്തതിനെതിരെ ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. Read More…
Author: Web Editor
ടി വി യുടെ തകരാർ, വ്യാപാരിക്കും നിർമ്മാതാവിനും എതിരെ വിധി, വില 18000 രൂപയും നഷ്ടം 7500 രൂപയും നൽകണം.
ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അയ്യന്തോൾ തെക്കേക്കര വീട്ടിൽ രാജു വർഗ്ഗീസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ബിസ്മി അപ്ലയൻസസ് ബിസ്മി കണക്റ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, മുംബൈയിലെ പി ഇ ഇലക്ട്രോണിക്സിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.രാജു വർഗ്ഗീസ് 18000 രൂപ നല്കിയാണ് ബിസ്മിയിൽ നിന്ന് ഫിലിപ്സ് ടി വി വാങ്ങുകയുണ്ടായത്. വാങ്ങി നാല് മാസം കഴിഞ്ഞപ്പോൾ ടി വി പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു.പരാതിപ്പെട്ടിട്ടം നിവൃത്തിയൊന്നും Read More…
പൊതുജനങ്ങളോട് സൗമ്യമായും കുറ്റവാളികളോട് കർക്കശമായും ഇടപെടാൻ പൊലീസിന് കഴിയണം: മുഖ്യമന്ത്രി പിണറായി വിജയൻ
പൊതുജനങ്ങളോട് സൗമ്യമായും കുറ്റവാളികളോട് കർക്കശമായും ഇടപെടാൻ പൊലീസിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പെഷ്യൽ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയൻ എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ 333 പോലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സംസ്ഥാനം ജനകീയ പൊലീസിങ് നയമാണ് നടപ്പാക്കിവരുന്നത്. ഇതിൽ പൊലീസിന്റെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ നല്ലതോതിൽ മുന്നോട്ടുപോകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ സുഹൃത്തായി പ്രവർത്തിക്കുന്നതിനൊപ്പം കുറ്റവാളികൾക്ക് ഒരുതരത്തിലും സ്വാധീനിക്കാൻ കഴിയാത്തവരാണ് പൊലീസ് എന്ന Read More…
വയനാട്ടിൽ മാതൃകാ പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുക സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി
വയനാട് ദുരന്തത്തിൽ ഇരയായവർക്കായി മാതൃക പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് എത്ര പണമായാലും വിഷമം വരില്ല. ഇതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച ആർക്കിടെക്റ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തിൽ കാണാതായവരെ മുഴുവൻ കണ്ടെത്താനുള്ള ശ്രമം തുടരും. തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും മികച്ച പ്രവർത്തനം നടത്തുന്ന ഇന്ത്യൻ സായുധ സേനകളുടെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ചു ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു തീരുമാനിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തിരിച്ചറിയാനാകാത്ത Read More…
ക്ഷീര കർഷകർക്ക് പലിശരഹിത വായ്പ ലഭ്യമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി
ക്ഷീരകർഷകർക്ക് പൂർണ്ണമായും പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. പോത്താനിക്കാട് മൃഗാശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും ദേശീയ ജന്തു രോഗ പദ്ധതിയുടെ ഭാഗമായ കുളമ്പ് രോഗ പ്രതിരോധ കുത്തി വയ്പ് അഞ്ചാം ഘട്ടവും ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെയ്പ് രണ്ടാം ഘട്ടം സംസ്ഥാന തല ഉദ്ഘാടനവും പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കടുത്ത വേനലും മഴയുമായി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനം കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ Read More…
DCC സെക്രട്ടറിയെ സംരക്ഷിക്കുന്നത് കോൺഗ്രസ്സും സിപിഎമ്മും ചേർന്ന്- അഡ്വ കെ.കെ അനീഷ്കുമാർ
തൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഡിസിസി സെക്രട്ടറി സി.എസ്.ശ്രീനിവാസനെ കോൺഗ്രസും സിപിഎമ്മും സംരക്ഷിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ് കുമാർ കുറ്റപ്പെടുത്തി. ജില്ലയിലെ നൂറ് കണക്കിന് നിക്ഷേപകരാണ് വഞ്ചനക്കിരയായത്. കോൺഗ്രസ് നേതാവാണെന്ന വിശ്വാസം മുതലെടുത്താണ് ജനങ്ങളെ കബളിപ്പിച്ചത്. കോൺഗ്രസ് നേതാവ് എംഡിയായ ഹീ വാൻസ് കമ്പനിയുടെ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷത്തോളമായി. ഇതു സംബന്ധിച്ച പരാതികളും ലഭിച്ചു.എന്നിട്ടും കോൺഗ്രസ് നേതൃത്വം ഇയാളെ സംരക്ഷിക്കുകയാണ്. പോലീസ് നടപടി വൈകുന്നതിന് പിന്നിൽ സി പി എം നേതാക്കൾക്കും പങ്കുണ്ട്. കൂട്ടുപ്രതികളായ Read More…
നരേന്ദ്രമോദിജിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശ്ശിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
കേന്ദ്ര ഏജൻസികൾ വയനാട്ടിൽ നടത്തിയ സ്തുത്യർഹമായ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തെ ബോധിപ്പിച്ചു.
രാമായണ വിതരണം നടത്തി
രാമായണ വിതരണവും പാരായണവും നടത്തി പുളിക്കൽ ബസാർ ശ്രീനാരായണഗുരു മന്ദിരത്തിൽ വച്ച് ഹനുമാൻ സേന ഭാരതീയ നേതൃത്വത്തിൽ അദ്ധ്യാത്മ രാമായണ പാരായണവും രാമായണ ഗ്രന്ഥം വിതരണവും നടത്തി എസ്എൻഡിപി യോഗം ശാഖ പ്രസിഡണ്ട് പി ബിജു അധ്യക്ഷത വഹിച്ചുനവമിക ശിവഗംഗ ദൈവദശകം ആലപിച്ച സേനാ സംസ്ഥാന ചെയർമാൻ ഭക്തവത്സര ഉദ്ഘാടനം ചെയ്തു ആകാശവും ഭൂമിയുള്ള കാലം രാമായണവും നിലനിൽക്കും എന്ന് ഒരു മനുഷ്യൻറെ ജീവിതത്തിൽ ആവശ്യമായ എല്ലാ നന്മകളും രാമായണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു പത്മഭൂഷൻ ബാലൻ Read More…
ദുരന്തമേഖലയിൽ മോഹന്‍ലാൽ, വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്നു കോടി നൽകും
ഉരുള്‍പൊട്ടൽ ദുരന്തത്തിന്‍റെ ആഘാതം നേരിടുന്ന മുണ്ടക്കൈയിലും ചൂരൽമലയിലും നടന്‍ മോഹന്‍ലാൽ എത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍റെ ലഫ്റ്റനന്‍റ് കേണൽ കൂടിയാണ് മോഹന്‍ലാൽ. സൈനികവേഷത്തിൽ മേപ്പാടി മൗണ്ട് താബോര്‍ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് ചൂരല്‍മലയിയും ബെയ് ലി പാലം വഴി മുണ്ടക്കൈയിലുമെത്തി. മുണ്ടക്കൈയിലെ തകർന്നടിഞ്ഞ വീടുകൾക്കരിയിലൂടെ ദുഷ്കരമായ വഴികൾ താണ്ടി പുഞ്ചിരിമറ്റത്തും മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തി. തിരികെ ചൂരല്‍മലയിലെത്തിയ അദ്ദേഹം സൈനികരെ അഭിനന്ദിച്ചു. മേജർ ജനറൽ എൻ.ടി. മാത്യു, സംവിധായകന്‍ Read More…
കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ എം. ബി. ബി. എസ് ഡോക്ടർമാരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ നീറ്റ് പിജി എക്സാം സെന്റർ വേണമെന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നദ്ദയ്ക്ക് ജൂലായ് 31 ന് നിവേദനം നൽകുകയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ഈ കാര്യം അനുവദിക്കാമെന്നും ആഗസ്‌ത് അഞ്ചാം തീയതി Read More…










