Entertainment News

‘ജയിലർ 2’ ചിത്രീകരണത്തിനായി രജനികാന്ത് അട്ടപ്പാടിയിൽ

അട്ടപ്പാടി (പാലക്കാട്): ദക്ഷിണേന്ത്യൻ സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘ജയിലർ 2’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിനായി സൂപ്പർസ്റ്റാർ രജനികാന്ത് അടക്കം സംഘാംഗങ്ങൾ അട്ടപ്പാടിയിലെ ഷോളയൂർ ഗോഞ്ചിയൂരിൽ എത്തി. ഷൂട്ടിംഗിനായി ഏകദേശം 20 ദിവസത്തോളം രജനികാന്ത് കേരളത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളാണ് അട്ടപ്പാടിയിൽ നടക്കുന്നത്. മാർച്ചിൽ ചെന്നൈയിൽ ആരംഭിച്ച ചിത്രീകരണത്തിന് തുടർച്ചയായാണ് ഇപ്പോഴത്തെ ഷെഡ്യൂൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം Read More…

Kerala News

സപ്ലൈകോ ഫെയറുകൾ നാളെ (ഏപ്രിൽ 13 ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും

സപ്ലൈകോയുടെ എല്ലാ വിഷു – ഈസ്റ്റർ ഫെയറുകളും സൂപ്പർ മാർക്കറ്റുകളും നാളെ (ഏപ്രിൽ 13 ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും. മാവേലി സ്റ്റോറുകൾ ഞായറാഴ്ച പ്രവർത്തിക്കില്ല. വിഷുദിവസം ഫെയറുകൾക്കും സപ്ലൈകോ വില്പനശാലകൾക്കും അവധിയായിരിക്കും.

Economy Kerala News

സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍: പവന് വില 70,160 രൂപയ്ക്ക്

കൊച്ചി: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടന്നു. 70,160 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നു കൂടിയത് 200 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 ആയി. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച ഒറ്റയടിക്ക് 2160 രൂപയുടെ വര്‍ധനയുണ്ടായതിന് പിന്നാലെ വെള്ളിയാഴ്ച 1480 രൂപ കൂടി വില ഉയര്‍ന്നു. അമേരിക്കയിലെ ട്രംപ് നയങ്ങളിലുണ്ടായ തീരുവ വര്‍ധനവും അതിനെ തുടർന്നുള്ള ആഗോള വിപണികളിലെ അനിശ്ചിതത്വവുമാണ് ഈ Read More…

India News

രാഷ്ട്രപതി ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ അതില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തീരുമാനം വൈകിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും ചേർന്ന ബെഞ്ച് വ്യക്തമാക്കി. ഇതാദ്യമായാണ് സുപ്രീംകോടതി രാഷ്ട്രപതിക്ക് സമയം നിശ്ചയിക്കുന്നത്. ഭരണഘടനയുടെ 201ാം അനുച്ഛേദം പ്രകാരം ഗവർണർമാർ രാഷ്ട്രപതിക്ക് അയക്കുന്ന ബില്ലുകൾ സംബന്ധിച്ച നടപടികൾ Read More…

Kerala News

എം എം ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; പുനഃപരിശോധനാ ഹർജി ഹൈക്കോടതി നിരസിച്ചു

കൊച്ചി: സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്ന ആവശ്യവുമായി മക്കൾ നൽകിയ പുനഃപരിശോധനാ ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹർജി നിരസിച്ചത്. പിതാവിന്റെ മൃതദേഹം വൈദ്യ പഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നല്‍കിയ ഹർജിയായിരുന്നു ഇത്. ഇതിനോടകം തന്നെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും, സുപ്രീംകോടതിയും ഈ ആവശ്യം തള്ളിയ സാഹചര്യത്തിലാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. ഹർജിക്കാർക്ക് Read More…

Kerala News

നടിയെ ആക്രമിച്ച കേസ്: ഏഴ് വർഷം നീണ്ട വിചാരണയ്ക്ക് അവസാനം; വാദം പൂര്‍ത്തിയായി

കൊച്ചി: 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഏഴ് വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിൽ വാദം പൂര്‍ത്തിയായി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം അവസാനിച്ചത്. തുടർനടപടികൾക്കായി മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. അതിനുശേഷം വിധി പ്രഖ്യാപനത്തേക്കായി മാറ്റും. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കം പ്രതിഭാഗം വാദം ആദ്യമായി പൂര്‍ത്തിയാക്കിയതോടെ, പ്രോസിക്യൂഷൻ മറുപടി വാദം 10 ദിവസത്തിനകം സമാപിച്ചു. ദിലീപ് ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. കേസിൽ Read More…

Kerala News

സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണം: മന്ത്രി വി എൻ വാസവൻ

 വിഷു – ഈസ്റ്റർ സഹകരണ വിപണി തുടങ്ങി വിഷു – ഈസ്റ്റർ ഉത്സവസീസണിൽ കൺസ്യൂമർഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവനന്തപുരം സ്റ്റാച്യുവിൽ വിഷു – ഈസ്റ്റർ സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് എല്ലാ കാലഘട്ടത്തിലും കൺസ്യൂമർഫെഡ് ഉത്സവ സീസണുകളിൽ വിപണി ഇടപെടൽ നടത്താറുണ്ട്. വിഷു – ഈസ്റ്റർ പ്രമാണിച്ച്സം സ്ഥാനത്ത് 170 കേന്ദ്രങ്ങളിൽ വിപണി ആരംഭിക്കുകയാണ്. 10 ശതമാനം മുതൽ 35 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വിപണിയിൽ Read More…

Kerala News

തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റേത് ബദൽ മാതൃക : മന്ത്രി എം ബി രാജേഷ്

തൊഴിലുറപ്പ് പദ്ധതി രാജ്യത്താകെ  വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കേരളം ബദൽ മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തിനുള്ള ബജറ്റ് വിഹിതവും തൊഴിൽ ദിനവും വെട്ടിച്ചുരുക്കുന്ന ഘട്ടത്തിൽ പോലും കേരളം  മികച്ച രീതിയിൽ കാര്യക്ഷമമായാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. രാജ്യത്ത് ആദ്യമായി 20 ലക്ഷത്തോളം തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.  കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ലോഗോ പ്രകാശനവും വെബ്പോർട്ടൽ ഉദ്ഘാടനവും അംഗത്വ കാർഡ് Read More…

Court Kerala News

വില്പനക്കായി 21 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസ്ഃ

പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ വിതം പിഴയും ശിക്ഷ അനധികൃത വില്പനക്കായി 20.845കി.ഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ പ്രതികളായ പാലക്കാട് മങ്കര മാങ്കുറിശ്ശി സ്വദേശിയും ഇപ്പോള്‍ ചാലക്കുടി വെള്ളാഞ്ചിറയില്‍ താമസക്കാരനുമായ മേലേപ്പറമ്പില്‍ രാജേഷ് 44 വയസ്സ്, കിഴക്കേ ചാലക്കുടി കിഴക്കേ പോട്ട അറയ്ക്കല്‍ മാളക്കാരന്‍ രഞ്ജു 43 വയസ്സ്, എന്നവരെ 10 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വി. രജനീഷ് ശിക്ഷ Read More…

Kerala News

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിനെ തുടർന്ന് വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ മൂന്ന് ജില്ലകൾക്ക് മാത്രം അലർട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്താണ് പുതുതായി രണ്ട് ജില്ലകളെ കൂടി ഉൾപ്പെടുത്തിയത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്നതാണ്. കേരള – കര്‍ണാടക Read More…