Kerala News

ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും ചോദ്യം ചെയ്യലിന് ഹാജര്‍; മോഡല്‍ സൗമ്യയും എക്‌സൈസ് ഓഫീസില്‍

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും ആലപ്പുഴ എക്‌സൈസ് ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും രാവിലെ എട്ട് മണിയോടെ എത്തി. ബംഗളൂരുവിലെ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഷൈന്‍ ടോം ചാക്കോ, ഒരു മണിക്കൂറിനകം തിരിച്ചയക്കണമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കേസിലെ പ്രതി തസ്ലിമയുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വ്യക്തത തേടിയാണ് താരങ്ങളെ ചോദ്യം ചെയ്തത്. Read More…

Kerala News

തൃശ്ശൂരിന്റെ തൊഴില്‍ പൂരം സമാനതകളില്ലാത്ത തൊഴില്‍ മേള – മന്ത്രി കെ. രാജന്‍

തൊഴില്‍ അന്വേഷകരെ തേടിപ്പോകുന്ന സര്‍ക്കാര്‍ വിജ്ഞാന കേരളത്തിലൂടെ കേരളത്തിന്റെ വികസന മാതൃകകളില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. വിജ്ഞാന കേരളം തൊഴില്‍ പൂരത്തിന്റെ ഭാഗമായി ഗവ. എഞ്ചിനീയറിങ് കോളേജിലും വിമലാ കോളേജിലുമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ച് തൊഴില്‍ ലഭ്യമാക്കുകയാണ് വിജ്ഞാന തൃശൂരിലൂടെ. അതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിച്ച് സാങ്കേതിക സഹായവും നൈപുണ്യ Read More…

Kerala News

എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

അന്തരിച്ച ചരിത്രകാരന്‍ എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ശനിയാഴ്ച വൈകീട്ട് 4.37ന് സ്മൃതിപഥത്തിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, മേയര്‍ ബീനാഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സ്മൃതിപഥത്തിലെത്തി. തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അനുശോചന പ്രമേയം അവതരിപ്പിച്ചു. മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയായി. കെ ടി Read More…

Kerala News Politics

എംജിഎസ് ഇടതുപക്ഷ ചരിത്രകാരൻമാരുടെ വ്യാജനിർമ്മിതി ചോദ്യം ചെയ്തയാൾ: കെ.സുരേന്ദ്രൻ

ഇടതുപക്ഷ ചരിത്രകാരൻമാരുടെ വ്യാജ നിർമ്മിതി ചോദ്യം ചെയ്ത ചരിത്രകാരനായിരുന്നു എംജിഎസ് നാരായണനെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ നാടിൻ്റെ സംസ്കാരത്തെയും ദേശീയതയേയും ഇടത്- മൗദൂദി ചരിത്രകാരൻമാർ വളച്ചൊടിച്ചപ്പോൾ എംജിഎസ് സത്യം വിളിച്ചു പറയാൻ തയ്യാറായി. ദേശവിരുദ്ധ നരേറ്റീവുകൾ ഇത്തരക്കാർ സൃഷ്ടിക്കുന്ന സമകാലീന കാലത്ത് എംജിഎസിനെ നഷ്ടമായത് രാഷ്ട്രത്തിന് തീരാവേദനയാണ്. അയോദ്ധ്യ ശ്രീരാമജന്മഭൂമി വിഷയത്തിൽ ഇർഫാൻ ഹബീബിനെ പോലെയുള്ള പ്രൊപ്പഗൻഡ ചരിത്രകാരൻമാർ പക്ഷം പിടിച്ച് വ്യാജചരിത്രം എഴുതിയപ്പോൾ കെകെ മുഹമ്മദിനൊപ്പം അതിനെ തടഞ്ഞു നിർത്തിയത് എംജിഎസായിരുന്നു. Read More…

Kerala News Politics

ഭാരതീയ ജനതാ പാർട്ടിയുടെ നേതാവായ ശ്രീമതി ശോഭ സുരേന്ദ്രന്റെ വീടിനു സമീപം നടന്ന ബോംബാക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതാണ് :-വി ഉണ്ണികൃഷ്ണൻ മാസ്റ്റർ

ഭാരതീയ ജനതാ പാർട്ടിയുടെ നേതാവായ ശ്രീമതി ശോഭ സുരേന്ദ്രന്റെ വീടിനു സമീപം നടന്ന ബോംബാക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇത്തരം അക്രമങ്ങളിലൂടെ അവരെയോ ബിജെപി പ്രവർത്തകരെയോ ഭയപ്പെടുത്താനാവില്ല ക്രമസമാധാനം നിലനിർത്താൻ പിണറായി വിജയന് പറ്റുന്നില്ലെങ്കിൽ രാജി വെച്ച് പോവുകയാണ് നല്ലത് എന്ന് ബിജെപി മേഖല പ്രസിഡന്റ്‌ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ശ്രീമതി ശോഭസുരേന്ദ്രന്റെ വീടിനു നേരെ സ്ഫോടക വസ്‌തു എറിഞ്ഞതിൽ പ്രതിഷേധിച്ചു ബിജെപി സിറ്റി ജില്ലാ കമ്മറ്റി യുടെ നേതൃതത്തിൽ പ്രതിഷേധ Read More…

Kerala News

തൃശ്ശൂർ പൂരം ന്യൂനതയില്ലാതെ നടത്തും- മന്ത്രി എ. കെ ശശീന്ദ്രൻ;   വനം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

തൃശ്ശൂർ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സർക്കാരിന്റെ ആഗ്രഹമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. തൃശ്ശൂർ പൂരം  നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ്  ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ പൂരം കാണുവാൻ ഉള്ള സ്വകര്യമൊരുക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഈയടുത്തുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ഭയാശങ്ക ഇല്ലാതെ പൂരം കാണുവാൻ സാഹചര്യമൊരുക്കേണ്ടതുണ്ട്. എല്ലാ കക്ഷികൾക്കും സ്വീകാര്യമായ നിർദ്ദേശങ്ങൾ Read More…

India International News

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടില്ലെന്ന് ട്രംപ്; “ഇരുരാജ്യങ്ങളുമായി എനിക്ക് അടുത്ത ബന്ധം”

വാഷിങ്ടൺ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടില്ലെന്ന് പ്രഖ്യാപിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളാകുമ്പോഴാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. “ഇന്ത്യയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. പാകിസ്ഥാന്റേയും അടുത്തയാളാണ് ഞാൻ. കശ്മീരിൽ കഴിഞ്ഞ 1,500 വർഷമായി സംഘർഷം നിലനിൽക്കുന്നു. ഇരുരാജ്യങ്ങളും ചേർന്ന് പ്രശ്നം പരിഹരിക്കും എന്നുറപ്പുണ്ട്,” എന്ന് ട്രംപ് പറഞ്ഞു. “ഇരു രാജ്യങ്ങളിലെയും നേതാക്കളെ ഞാൻ വ്യക്തിപരമായി പരിചയമുള്ളവരാണ്. ഇരു രാജ്യങ്ങളും തമ്മിൽ എക്കാലത്തും വലിയ സംഘർഷമുണ്ടായിട്ടുണ്ട്’- ട്രംപ് Read More…

Kerala News

എംജി സർവകലാശാലയ്ക്ക് ടൈംസ് ഏഷ്യ റാങ്കിങ്ങില്‍ ഇന്ത്യയില്‍ നാലാം സ്ഥാനം

തിരുവനന്തപുരം: മഹാത്മാ ഗാന്ധി സര്‍വകലാശാല (എംജി സര്‍വകലാശാല) ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഇന്ത്യയിലെ നാലാം സ്ഥാനത്തെത്തി. രാജ്യത്തെ മുന്‍നിര 25 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടം നേടിയത് കേരളത്തില്‍ നിന്നുള്ള ഏക സര്‍വകലാശാലയായി എംജി സർവകലാശാല തന്നെ. 2025ലെ ഏഷ്യ റാങ്കിങ്ങില്‍ എംജി സര്‍വകലാശാലയ്ക്ക് 140-ാം സ്ഥാനമാണ് ലഭിച്ചത്. ഏഷ്യയിലെ 35 രാജ്യങ്ങളില്‍ നിന്നായി 353 സര്‍വകലാശാലകളാണ് റാങ്കിംഗിനായി പരിഗണിച്ചത്. ഗവേഷണം, അധ്യയനം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു റാങ്ക് നിശ്ചയിച്ചത്. Read More…

Kerala News

കൊടകര കഞ്ചാവ് കേസിൽ കുപ്രസിദ്ധ ക്രിമിനൽ അറസ്റ്റിൽ

കൊടകര : മറ്റത്തൂർ ഓളിപ്പാടം സ്വദേശി നമ്പുക്കുളങ്ങര വീട്ടിൽ കൊളത്തൂർ രഞ്ജു എന്നറിയപ്പെടുന്ന രഞ്ജു 40 വയസ് എന്നയാളെയാണ് “Operation D Hunt” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ കൊടകര പോലീസ് പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ കൊടകര – വെള്ളിക്കുളങ്ങര റോഡിൽ വാസുപുരത്തിനു സമീപം നടത്തിയ Read More…

Kerala News

തളിക്കുളത്തെ വീട്ടിലെ സ്വർണമോഷണം ; മോഷണ മുതലായ സ്വർണം വിൽക്കാൻ സഹായിച്ച റാഷിദ് റിമാന്റിലേക്ക്

വലപ്പാട് : തളിക്കുളം സ്വദേശി കൊരയാട്ടുപറമ്പിൽ വീട്ടിൽ സുൽഫിക്കർ അലി 38 വയസ്സ് എന്നയാളുടെ വീട്ടിൽ നിന്ന് 5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷണം ചെയ്തു കൊണ്ടുപോയ സംഭവത്തിന് 2024 നവംബർ മാസത്തിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയും ആ വീട്ടിലെ ജോലിക്കാരിയുമായിരുന്ന തളിക്കുളം അറക്കാവിൽ വീട്ടിൽ ഫൗസിയയെ (43 വയസ്സ്) 2024 ഡിസംബർ 5 തിയ്യതി അറസ്റ്റ് ചെയ്തിരുന്നു. മോഷണ മുതലായ സ്വർണം വിൽക്കാൻ സഹായിച്ച രണ്ടാം പ്രതിയായ Read More…