Kerala News

യുവതിയെ വഴിയില്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 17 വര്‍ഷവും 1 മാസവും കഠിനതടവും, 60,500 രൂപ പിഴയും

പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ വിരോധത്താല്‍ യുവതിയെ വഴിയില്‍ വണ്ടി തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 17 വര്‍ഷവും 1 മാസവും കഠിനതടവും, 60,500 രൂപ പിഴയും ശിക്ഷ ജോലി കഴിഞ്ഞ് സ്ക്കൂട്ടറില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി വാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എടക്കുന്നി വില്ലേജ് തലോര്‍ മേരിമാത റോഡില്‍ ഡോണ്‍ കള്ളിക്കാടന്‍ എന്നവരെ വിവിധ വകുപ്പുകളി ലായി 17വര്‍ഷവും 1 മാസവും കഠിനതടവിനും 60,500രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് Read More…

Kerala News

പട്ടികവർഗ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കും: മന്ത്രി ഒ ആർ കേളു

  പട്ടിക വർഗ സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങളടക്കം മുഴുവൻ പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കി  വേഗത്തിലാക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വികാസ് ഭവനിൽ നടന്ന ചടങ്ങിൽ പട്ടിക വർഗ ഓഫീസുകളിൽ നടപ്പിലാക്കിയ ഇ ഓഫീസ് സംവിധാനം, പദ്ധതികളുടെ  പ്രവർത്തന അവലോകന യോഗം എന്നിവ ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവർഗ വികസന വകുപ്പിന്റെ മുഴുവൻ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം നിലവിൽ വരുന്നതോടെ നടപടികൾ Read More…

Kerala News

ഉത്സവങ്ങളിൽ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും: മന്ത്രി എ കെ ശശീന്ദ്രൻ

കേരളീയ തനിമയോടെ ആചാരങ്ങളിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് നിലനിർത്തുന്നതോടൊപ്പം നാട്ടാനകളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള ക്യാപ്റ്റീവ് എലിഫന്റ് കരട് ചട്ടത്തിന്മേലുള്ള ചർച്ചയൂം നാട്ടാന പരിപാലനം ഉപയോക്താക്കളുടെ സംസ്ഥാനതലയോഗവും തിരുവനന്തപുരത്തെ സോഷ്യൽ ഫോറസ്ട്രി ട്രെയിനിങ് കോംപ്ലക്‌സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി നാട്ടാന പരിപാലന ചട്ടങ്ങൾ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. 2003ൽ ആദ്യമായി വന്ന ചട്ടം 2012ൽ ഭേദഗതി ചെയ്തതാണ് നിലവിൽ പ്രാബല്യത്തിലുള്ളത്. Read More…

Kerala News

കേരളം രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം, കൊല്ലം മികച്ച മറൈന്‍ ജില്ല

കേരളം രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം, കൊല്ലം മികച്ച മറൈന്‍ ജില്ലയായികേരളം രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം എന്ന ബഹുമതിയും കൊല്ലം ജില്ല മികച്ച മറൈന്‍ ജില്ല എന്ന പുരസ്‌കാരവും കരസ്ഥമാക്കി. തീരദേശ മേഖലയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സുസ്ഥിര സമുദ്രവികസനത്തിനും വേണ്ടി സർക്കാർ സ്വീകരിച്ച നയങ്ങൾക്കും പദ്ധതികൾക്കുമുള്ള അംഗീകാരമാണ് ഈ പുരസ്‌കാരങ്ങൾ, എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കടൽ സമ്പത്തിന്റെ സംരക്ഷണവും മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം ശുദ്ധമായ മത്സ്യത്തിന്റെ ലഭ്യത സാധാരണ ഉപഭോക്താക്കൾക്ക് Read More…

Kerala News

പാലക്കാട് മണ്ഡലത്തില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്: വിധിയെഴുതുന്നത് 1.94 ലക്ഷം വോട്ടര്‍മാര്

പാലക്കാട്: ഇന്ന് പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് വിധി എഴുതും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. 184 പോളിങ് ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ ജനാധിപത്യ അവകാശം ഉപയോഗിക്കുന്നത്. ഇവരില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. വോട്ടര്‍മാരില്‍ 2,306 പേര്‍ 85 വയസിന് മുകളില്‍ പ്രായമുള്ളവരും 2,445 പേര്‍ 18-19 വയസുകാരുമാണ്. 780 ഭിന്നശേഷിക്കാരും നാല് ട്രാന്‍സ്‌ജെന്‍ഡേഴ്സും പട്ടികയിലുണ്ട്. 229 പ്രവാസി വോട്ടര്‍മാരും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും. ത്രികോണം മത്സരമാണ് പാലക്കാട്ട്. Read More…

Kerala News

അയ്യപുരം കല്പാത്തി ജി എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ

അയ്യപുരം കല്പാത്തി ജി എൽ പി സ്കൂളിലെ ബൂത്ത് നമ്പർ- 25 ൽ വോട്ട് രേഖപ്പെടുത്തി. പാലക്കാടിൻ്റെ മാറ്റത്തിന് നാന്ദി കുറിക്കുന്ന തെരഞ്ഞെടുപ്പാണിത്. മുഴുവൻ വോട്ടർമാരും അവരവരുടെ വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുമല്ലൊ

Kerala News Politics

വാർഡ് പുനർനിർണ്ണയത്തിൽ സിപിഎം അധികാര ദുർവിനിയോഗം നടത്തി – അഡ്വ കെ.കെ അനീഷ് കുമാർ

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയത്തിൽ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ കെ.അനീഷ് കുമാർ. ഭൂമിശാസ്ത്രപരമായ അതിരുകളും പ്രത്യേകതകളും പരിഗണിക്കാതെ വാർഡുകളും ഡിവിഷനുകളും തീർത്തും അശാസ്ത്രീയമായി സിപിഎമ്മിൻ്റെ രാഷട്രീയ താൽപര്യം മാത്രം നോക്കി വെട്ടി മുറിച്ചിരിക്കുകയാണ്. ഇന് അധികാര ദുർവിനിയോഗം നടത്തി തെരെഞ്ഞെടുപ്പ് അട്ടിമറിക്കലാണ്. നാടിൻ്റെ വികസനത്തിനും ജനങ്ങളുടെ സൗകര്യങ്ങൾക്കും വലിയ തടസ്സങ്ങൾ സൃഷ്ടിക്കും. തെരഞ്ഞെടുപ്പിൽ ജയിക്കാനായി ഏകപക്ഷീയമായി നടത്തിയ വാർഡ് വിഭജനം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള Read More…

Kerala News

കർഷകർക്ക് കൃത്യസമയത്ത് വളം ലഭിക്കാൻ നടപടി സ്വീകരിക്കും – കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍ : കര്‍ഷകര്‍ക്ക് വളം കൃത്യസമയത്ത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഫാക്ടിനും വളം വിതരണക്കാര്‍ക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിര്‍ദേശം. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിവിധ കര്‍ഷക സംഘടന പ്രതിനിധികളും വളം വിതരണക്കാരും ഫാക്ട് അധികൃതരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദ്ദേശം നല്‍കിയത്. വളം കൃത്യസമയത്ത് ലഭിക്കുന്നതിന് തടസ്സം നേരിടുന്നതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന വളം സമയത്ത് തന്നെ ലഭ്യമാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫാക്റ്റില്‍ നിന്ന് വളം ലഭിക്കുന്നതിന് കാലതാമസം Read More…

Kerala News Politics

മുനമ്പം വഖഫ് അധിനിവേശത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ മുസ്ലിം ലീഗിന് എന്താണ് അധികാരം: കെ.സുരേന്ദ്രൻ

മുനമ്പത്തെ വഖഫിൻ്റെ അധിനിവേശത്തിൽ മുസ്ലിം ലീഗിൻ്റെ നേതാക്കൾ ക്രൈസ്തവ നേതാക്കളുമായി ചർച്ച നടത്തിയത് എന്തിനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വഖഫ് ബോർഡിന് വേണ്ടി സംസാരിക്കാൻ മുസ്ലിം ലീഗ് ആരാണെന്നും കഞ്ചിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. ഭരണഘടനക്ക് മുകളിൽ ലീഗിന് എന്ത് അധികാരമാണുള്ളത്. വഖഫ് ബോർഡ് ചെയ്യുന്നതിന് ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് വിഡി സതീശൻ പറഞ്ഞത്. ഇപ്പോൾ എങ്ങനെയാണ് മുസ്ലിം ലീഗിന് വഖഫ് കയ്യേറ്റത്തിൽ ഉത്തരവാദിത്വമുണ്ടാവുന്നത്. അച്ഛൻ പത്തായത്തിൽ ഇല്ല എന്ന് പറയും പോലെയാണ് ഇപ്പോഴത്തെ ലീഗിൻ്റെ Read More…

Kerala News

ആനന്ദപുരം ഗവ. യു.പി സ്‌കൂള്‍ കിച്ചന്‍ കം സ്റ്റോര്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു

ആനന്ദപുരം ഗവ. യു.പി സ്‌കൂളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കിച്ചന്‍ കം സ്റ്റോറിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി  ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍, ഇരിങ്ങാലക്കുട ഉപജില്ലാ നൂണ്‍ മീല്‍ ഓഫീസര്‍ Read More…