കൂർക്കഞ്ചേരി: സ്മാർട്ട് വില്ലേജിൻ്റെ നിർമ്മാണം 2024ൽ തന്നെ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ.കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. രണ്ടര വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തിലധികം പേർക്ക് പട്ടയം നൽകി. ഈ സർക്കാർ കാലയളവിനുള്ളിൽ അർഹരായ എല്ലാവരെയും ഭൂമിയുടെ ഉടമസ്ഥർ ആക്കാനാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിൻ്റെ 2023-24 Read More…
Kerala
കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം: തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്
* നഗരമേഖലയിൽ വിവിധ സേവനങ്ങൾ നൽകുന്ന ‘ക്വിക് സെർവ്‘ പദ്ധതിക്ക് തുടക്കം കുടുംബശ്രീ ജീവനക്കാർക്ക് ഇനി ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർത്തവകാലത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്‌ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു. നഗരമേഖലയിൽ വിവിധ സേവനങ്ങൾക്കായി കുടുംബശ്രീയുടെ പ്രൊഫഷണൽ ടീം ‘ക്വിക് സർവ്’ പദ്ധതിയുടെ ഉദ്ഘാടനവും ‘രചന’ സമാപനം, അയൽക്കൂട്ട, എ.ഡി.എസ്,സി.ഡി.എസ് തലങ്ങളിൽ Read More…
ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു.
ആലപുഴ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നാഗാലാന്‍ഡ് സ്വദേശിയെ വിദേശത്തു വെച്ച് ലൈംഗികപീഢനം നടത്തിയ കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
നേപ്പാള്‍ പൗരയും, നാഗാലാന്‍ഡില്‍ താമസക്കാരിയുമായ യുവതിയെ ഖത്തറില്‍ വെച്ച് വിവാഹവാഗ്ദാനം നല്‍കി ലൈംഗികപീഢനം നടത്തുകയും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും വിവാഹാവശ്യം ഉന്നയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ എടത്തുരുത്തി പുളിഞ്ചോട് അബ്ദുള്‍ ഹക്കീം എന്നവരുടെ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. പി. സെയ്തലവി ഉത്തരവായി. 2022 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന പ്രതി അവിടെത്തന്നെ ജോലി ചെയ്യുന്ന യുവതിയുമായി പരിചയപ്പെടുകയും, തുടര്‍ന്ന് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയ Read More…
കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിക്ക് 2 കോടി രൂപ അനുവദിച്ചു – മന്ത്രി കെ. രാധാകൃഷ്ണൻ
പഴയന്നൂർ: ബ്ലോക്ക് പരിധിയിൽ കാർഷിക മേഖലയിൽ പുത്തൻ ഉണർവ്വ് നൽകുന്നതിനായി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിക്ക് 2 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. കടുത്ത ചൂടും കാലാവസ്ഥയിലെ വ്യതിയാനങ്ങളും കാരണം ജലസമ്പത്ത് വെല്ലുവിളി നേരിടുന്ന അവസരത്തിൽ ചെടികൾക്കാവശ്യമുള്ള കൃത്യമായ അളവിലുള്ള വെള്ളം മൈക്രോ ഇറിഗേഷൻ (ഡ്രിപ്പ് ) സംവിധാനത്തിലൂടെ കാർഷിക മേഖലയിലെ കൂടുതൽ കർഷകർക്ക് ലഭ്യമാക്കുക എന്ന ഉദ്ധ്യേശത്തോടെയാണ് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഒരു ചെടിക്ക് വേണ്ട വെള്ളത്തിൻ്റെ അളവ് Read More…
രണ്ടേമുക്കാൽ വർഷംകൊണ്ട് 15,000 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിലാക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്ന് രണ്ടേമുക്കാൽ വർഷം ആകുമ്പോഴേക്കും 15,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൈലക്കര – പൂഴനാട് – മണ്ഡപത്തിൻകടവ് – മണക്കാല – പേരേക്കോണം റിങ് റോഡ്, മണ്ഡപത്തിൻകടവ് – ഒറ്റശേഖരമംഗലം റോഡ് എന്നിവയുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ രണ്ടേമുക്കാൽ വർഷം Read More…
സ്‌ത്രീകൾക്ക് മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം ; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സ്‌ത്രീകൾക്ക് മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം എന്ന് സാംസ്കാരിക – ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സാംസ്കാരിക വകുപ്പും സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി , വനിതാ സംവരണ ബില്ല് എന്ന വിഷയം ആസ്‌പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാക്ഷരത, ജനകീയാസൂത്രണം, തദ്ദേശസ്ഥാപനങ്ങളിൽ പകുതി സംവരണം, കുടുംബശ്രീ, ഹരിതസേന തുടങ്ങിയ ആശയങ്ങൾ നമ്മുടെ നാടിനെ വ്യത്യസ്‌തമാക്കിയെന്നും മന്ത്രി പറഞ്ഞു. ഈ നിരയിലേക്കാണ് Read More…
ഡിജിറ്റൽ സംവിധാനം സേവനങ്ങൾ സുഗമമാക്കി : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോടെ നിർമിച്ച തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസിലെ പുതിയ ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കാര്യനിർവഹണത്തിൽ ഡിജിറ്റൽ സംവിധാനം വന്നതോടെ സർക്കാർ സേവനങ്ങൾ സുഗമമായി പൊതുജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 311 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇതിനോടകം ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രേഖകൾ ഡിജിറ്റലാക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.പൊതുജനങ്ങൾക്കും ജീവനക്കാർക്കും മെച്ചപ്പെട്ട Read More…
സുസ്ഥിര വികസനത്തിന് ഊർജ്ജ സംരക്ഷണം അനിവാര്യം :മന്ത്രി കെ കൃഷ്ണൻകുട്ടി
കേരളത്തിന്റെ സുസ്ഥിര വികസനത്തിന് ഊർജ്ജസംരക്ഷണവും ഊർജ്ജ കാര്യക്ഷമതയും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓരോ വീടുകളിലും സ്ഥാപനങ്ങളിലും ഊർജ്ജ കാര്യക്ഷമതയുള്ള,വൈദ്യുതി ഉപഭോഗം കുറഞ്ഞ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും വരുന്ന രണ്ട് മാസം ഊർജ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രി കൂട്ടിചേർത്തു. ഊർജകിരൺ സമ്മർ ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ഉപയോഗം കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം പൊതുജന ബോധവത്ക്കരണ പരിപാടിയായിട്ടാണ് ഊർജ്ജകിരൺ സമ്മർ ക്യാമ്പയിൻ സംഘടിപ്പിച്ചത്. എനർജി Read More…
തിരുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് എസ്ടിപിഐ സെന്ററുകൾ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
അർദ്ധചാലകങ്ങളിൽ ഇന്ത്യയുടെ പരിവർത്തനത്തിന്റെ ആരംഭ നിരയിൽ നിൽക്കാൻ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും യുവ ഇന്ത്യക്കാർക്കും അവസരം ലഭിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗിനുള്ള ഇന്ത്യയുടെ പ്രോസസർ രൂപകൽപ്പനയും നിർമ്മാണ ശേഷിയും ത്വരിതപ്പെടുത്തുന്നതിന് ഐബിഎമ്മും സി-ഡാക്കും തമ്മിലുള്ള ധാരണാപത്രം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സുഗമമാക്കി. “ഒരു അർദ്ധചാലക എഞ്ചിനീയർ ഒരു സൂപ്പർഹീറോ ആയ ഒരു കാലത്താണ് നാം ഒടുവിൽ ജീവിക്കുന്നത് – പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യം എത്രത്തോളം എത്തി, സാങ്കേതികവിദ്യയുടെ Read More…











