തൃശ്ശൂരിൽ വന്നിറങ്ങിയ BJP സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് റയിൽവേസ്റ്റേഷനിൽ അവേശകരമായ സ്വീകരണം. BJP പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൻ്റെ നേതൃത്ത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. തുടർന്ന് റോഡ് ഷോ യോടെയാണ് സുരേഷ് ഗോപിയെ സാംസ്കാരിക നഗരിയിലേയ്ക്ക് സ്വീകരിച്ചത്. ബൈക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിൽ എത്തിയ സുരേഷ് ഗോപിയെ ആയിരങ്ങൾ സ്വീകരിച്ചു. തുടർന്ന് സ്വരാജ് റൗണ്ടിലൂടെ നടന്ന കാൽ നട റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. സ്വീകരണ ജാഥ തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ സമാപിച്ചു. മണികണ്ഠനാൽ ഗണിപതിയേയും Read More…
Kerala
തൃശൂരില്‍ പുഴങ്കര ബാലനാരായണന്‍ അനുസ്മരണയോഗം മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന്‍ ഉദ്ഘാടനം ചെയ്യുന്നു.
മാധ്യമരീതി ജനത്തിനു വേണ്ടതുനല്‍കലായി: ഭരത് ഭൂഷന്‍ തൃശൂര്‍: ശാശ്വതമായി നിലനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മനുഷ്യസ്‌നേഹിയാണ് പുഴങ്കര ബാലനാരായണനെന്ന് മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന്‍. ഗാന്ധിജിയുടെയും ജെ.പിയുടെയും ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ പുഴങ്കര നടത്തിയ ശ്രമങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്ന് പുഴങ്കര അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് പാലക്കാട് ബ്യൂറോ ചീഫ് പ്രിയ എളവള്ളിമഠത്തിന് മാധ്യമ അവാര്‍ഡ് സമ്മാനിച്ചു. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മുന്‍കാലത്ത് ആധികാരികതയുണ്ടായിരുന്നുവെന്നും പിന്നീട് അതിനു മാറ്റംവന്നുവെന്നും ഭരത് ഭൂഷന്‍ Read More…
വന്യജീവി ആക്രമണം: പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി പി. രാജീവ്
ജനവാസ മേഖലയിൽ വന്യജീവിസംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ഉടൻ തുടർനടപടി സ്വീകരിക്കും. നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കും. സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. കളക്ടറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പോലീസിന്റെ നടപടിക്രമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ല. കാര്യങ്ങൾ പക്വമായി കൈകാര്യം ചെയ്യണം. വന്യജീവി അക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിപുലമായ യോഗങ്ങൾ ചേരുന്നുണ്ട്. Read More…
തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: മന്ത്രി വി ശിവന്‍കുട്ടി
2023 വര്‍ഷത്തെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് വിതരണം ചെയ്തു തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 2023 വര്‍ഷത്തെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ്, ഫാക്ടറി ഗ്രേഡിങ് സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമചട്ടങ്ങള്‍ എന്നിവ പാലിക്കുന്നത് ഉറപ്പാക്കുന്നതില്‍ Read More…
ഒല്ലൂക്കര ബ്ലോക്കിന്റെ സ്‌നേഹ ഭവനം ആശയം സംസ്ഥാനത്തിന് മാതൃക: മന്ത്രി കെ രാജന്‍
തൃശ്ശൂർ: ഭരണമികവില്‍ മാതൃക തുടര്‍ന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് നിര്‍മിച്ച സ്‌നേഹ ഭവനത്തിന്റെ സമര്‍പ്പണം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഇച്ഛാശക്തിയുള്ള ഭരണനേതൃത്വത്തിന്റെ മികവാണ് സ്‌നേഹഭവനമെന്നും സംസ്ഥാനത്തൊട്ടാകെ മാതൃകയാക്കേണ്ട പ്രവര്‍ത്തനമാണ് ഒല്ലൂക്കര ബ്ലോക്ക് കാഴ്ച വച്ചതെന്നും മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയോട് ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭവന നിര്‍മാണത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് Read More…
കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തും: മന്ത്രി പി. രാജീവ്
കൊച്ചി: കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി മറൈന്‍ഡ്രൈവ് ഹോട്ടല്‍ താജ് വിവാന്റയില്‍ നടന്ന സ്‌കെയില്‍ അപ്പ് കോണ്‍ക്ലേവ്-24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ സര്‍ക്കാര്‍ സംവിധാനമാണ് കേരളത്തില്‍ നിലവിലുള്ളത്. ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് മന്ത്രിസഭാ ക അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 25 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുന്നതിനൊപ്പം വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോണസ് മാര്‍ക്ക്/ ഗ്രേസ് മാര്‍ക്ക്, Read More…
സ്വീപ് വി.ഐ.പി ടാഗ് ലൈന്‍ വീഡിയോ പ്രകാശനം ചെയ്തു
തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചരണാര്‍ഥം തയ്യാറാക്കിയ വി.ഐ.പി ടാഗ് ലൈന്‍ വീഡിയോ പ്രകാശനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സമ്മതിദാന അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്ന വി.ഐ.പി ടാഗ് ലൈന്‍ സംസ്ഥാന വ്യാപകമായി അവതരിപ്പിക്കുന്നതിന് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ‘വോട്ട് ഈസ് പവര്‍ ആന്‍ഡ് വോട്ടര്‍ ഈസ് പവര്‍ഫുള്‍’, ‘വോട്ട് ചെയ്യൂ വി.ഐ.പി ആകൂ’ എന്ന ആശയമാണ് Read More…
പീച്ചി ഗവ. എല്‍പി സ്‌കൂളില്‍ മോഡല്‍ പ്രീ പ്രൈമറി ബ്ലോക്ക് ഒരുങ്ങുന്നു
പീച്ചി: ഗവ. എല്‍പി സ്‌കൂളിലെ മോഡല്‍ പ്രീ പ്രൈമറി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീ പ്രൈമറി വിഭാഗം ഒരുക്കുന്നതിന് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ബ്ലോക്കിന്റെ നിര്‍മാണം. 1.53 കോടിയാണ് ചെലവ്. മോഡല്‍ പ്രീ പ്രൈമറി ബ്ലോക്കിനൊപ്പം നിര്‍മിക്കുന്ന വര്‍ണ കൂടാരത്തിനായി എംഎല്‍എ ഫണ്ടില്‍നിന്നും ആവശ്യമായ തുക കണ്ടെത്താനാകും. പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്നൊരുക്കിയ ബിരിയാണി ചലഞ്ചിലൂടെ ലഭ്യമായ രണ്ട് ലക്ഷം രൂപ കുട്ടികള്‍ക്ക് Read More…
താണിക്കുടം ദീര്‍ധാനി കരുവാന്‍കാട് റോഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
താണിക്കുടം: ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുള്ള താണിക്കുടം ദീര്‍ധാനി കരുവാന്‍കാട് റോഡിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ദീര്‍ഘനാളുകളായി തകര്‍ന്ന അവസ്ഥയിലായ റോഡ് പുനരുദ്ധാരണത്തിന് 70 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാക്കുകയാണ് സർക്കാർ നയം: മന്ത്രി എം.ബി രാജേഷ്
എറണാകുളം: റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാക്കുക എന്നതാണ് സർക്കാർ നയമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ പ്രയോഗത്തിന് പുതിയ മാനങ്ങൾ നൽകുകയായാണ് സർക്കാർ. പെട്ടെന്നൊരു ദിവസംകൊണ്ട് സംഘടിപ്പിക്കപ്പെടുന്നതല്ല ഇത്തരം പരിപാടികൾ. മറിച്ച് ഇതൊരു തുടർ പ്രവർത്തനമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നടന്ന നവകേരള സദസ്സിലൂടെ ലഭിച്ച Read More…











