Kerala

ഗുരുവായൂർ ക്ഷേത്രോത്സവം: ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണ യോഗം ചേർന്നു

ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഉത്സവത്തിന് ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കളക്ടർ യോഗത്തെ അറിയിച്ചു.  ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ക്യൂ കോംപ്ലക്സ്, ബാരിക്കേഡ് എന്നിവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ക്ഷേത്രത്തിൽ വെള്ളം, ഇലക്ട്രിക്കൽ, ഫുഡ് സപ്ലെ പ്രവർത്തനങ്ങൾ എന്നിവയും യോഗം വിലയിരുത്തി. ഫെബ്രുവരി 21 ന് നടക്കുന്ന ആനയോട്ടത്തിലെ സുരക്ഷാ മാനദണ്ഡങ്ങളും Read More…

Kerala

സാംസ്‌കാരിക പ്രവര്‍ത്തകരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം ഫെബ്രു. 25 ന് തൃശ്ശൂരില്‍

തൃശ്ശൂര്‍: നവകേരള സദസ്സിന് തുടര്‍ച്ചയായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടി ഫെബ്രു. 25, രാവിലെ 9.30 ന് തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തും. നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ജനകീയ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി  നടത്തുന്ന മുഖാമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 ന് സാംസ്‌കാരിക മേഖലയിലുള്ളവരുമായി സംവദിക്കും. മന്ത്രിമാരായ കെ. രാജന്‍, കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍. ബിന്ദു എന്നിവര്‍ രക്ഷാധികാരികളായും, മന്ത്രി സജി ചെറിയാന്‍ ചെയര്‍മാനുമായും, മത്സ്യബന്ധനം കായിക ക്ഷേമ Read More…

Kerala

വയനാട്ടിലെ വന്യജീവി ആക്രമണം; ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തി

വയനാട്ടിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികൾ ജില്ലയിലെ  ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ യോഗം വിലയിരുത്തി. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിക്കുകയാണെന്നും അതിൽ മനുഷ്യന് അപകടമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് നാം ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള നോഡൽ ഓഫീസർമാരുടെ യോഗം ഓൺലൈനായി നടത്തി. ഇത്തരം യോഗങ്ങൾ കൃത്യമായി ചേരാൻ മുഖ്യമന്ത്രി നിർദേശിച്ചു. റവന്യു, പൊലിസ്, വനം ഉദ്യോഗസ്ഥർ ചേർന്ന കമാൻഡ് Read More…

Kerala

ലൈഫ് മിഷൻ ഭവനപദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുള്ള  പ്രശംസാപ്രത കൈമാറ്റവും മന്ത്രി എം.ബി രാജേഷ് നിർവഹിക്കും

ആലപ്പുഴ:  ലൈഫ് മിഷൻ- ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുള്ള സർക്കാരിൻ്റെ പ്രശംസാപ്രത കൈമാറ്റവും ഇന്ന്(16)  തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. വൈകുന്നേരം അഞ്ച് മണിക്ക് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഇ.എം.എസ്. കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനാകും. ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 1,000 ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകുന്നതിന് ഒരു ഗുണഭോക്താവിന് പരമാവധി 2.5 ലക്ഷം Read More…

Kerala

തൃപ്പൂണിത്തുറ  അപകടം: രണ്ടാഴ്ചയ്ക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട്‌ സമർപ്പിക്കും അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സബ് കളക്ടർ കെ.മീര

തൃപ്പൂണിത്തുറ: പടക്ക സംഭരണശാലയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്  ഫോർട്ട് കൊച്ചി സബ് കളക്ടർ കെ.മീര പറഞ്ഞു. മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി അപകട സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുക യായിരുന്നു  സബ് കളക്ടർ. ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച്  രണ്ടാഴ്ചയ്ക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട്‌ സമർപ്പിക്കും.  അപകടത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച വീടുകൾ സബ് കളക്ടർ സന്ദർശിച്ചു.  ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളെ സംബന്ധിച്ച് എൻജിനീയറിങ് വിഭാഗത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇത്തരം കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനു നടപടി Read More…

India Kerala

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ

തിരുവനന്തപുരം: പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുന്നു. ലോകത്തിൽ ആദ്യമായി,  ഒരു വിമാനത്താവളത്തിൽ,  ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ) ധാരണാപത്രം ഒപ്പുവച്ചു. ബി. പി. സി. എല്ലിന്റെ  സാങ്കേതിക പിന്തുണയോടെ, കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. പുനരുപയോഗയോഗ്യമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഊർജമുപയോഗിച്ച്  ഉൽപ്പാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച് ഭാവിയുടെ Read More…

Kerala

പോക്‌സോ നിയമം നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം : ബാലാവകാശ കമ്മീഷൻ

പോക്‌സോ നിയമം നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി ശരിയായ രീതിയിൽ അന്വേഷണം നടത്തുന്നതിനും പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കാനും ജില്ലാ റൂറൽ പോലീസ് മേധാവിക്ക്  ബാലാവകാശ കമ്മിഷൻ അംഗം എൻ. സുനന്ദ നിർദ്ദേശം നൽകി. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കാനും കമ്മിഷൻ  നിർദ്ദേശിച്ചു. 

Kerala

കണി ഒരുക്കാന്‍ കുടുംബശ്രീ;78 ഏക്കറില്‍ കണിവെള്ളരി കൃഷി ചെയ്യും

വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരി കൃഷിയുമായി കുടുംബശ്രീ. ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും കണിവെള്ളരി കൃഷി ചെയ്യും. സി.ഡി.എസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കണിവെള്ളരി കൃഷി ആരംഭിക്കുന്നത്. 208 കാര്‍ഷിക ഗ്രൂപ്പുകള്‍ ചേര്‍ന്ന് 78 ഏക്കറിലാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്. പച്ചക്കറി ചന്തയും സൂക്ഷ്മ സംരംഭ ഉല്‍പ്പന്നങ്ങളുടെ വിപണന മേളയും വിഷുവിനോടനുബന്ധിച്ച് എല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഇത്തവണയും കുടുംബശ്രീ നടത്തും. ജില്ലയിലാകെ ഏഴാംയിരം കാര്‍ഷിക ഗ്രൂപ്പുകളും നാല്‍പ്പത്തിനായിരത്തിലധികം അംഗങ്ങളും കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണിവെള്ളരി Read More…

Kerala

കേടില്ലാത്ത പല്ലുകൾക്കു കേടുവരുത്തിയ ദന്ത ഡോക്ടർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

കോട്ടയം: പല്ലിന്റെ വിടവുനികത്താൻ ചികിൽസ തേടിയെത്തിയ സ്ത്രീയുടെ കേടുപാടില്ലാത്ത അഞ്ചുപല്ലുകൾക്കു കേടുവരുത്തിയെന്ന പരാതിയിൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദന്തഡോക്ടറോട് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കോട്ടയം വട്ടുകുളം കടപ്പൂർ സ്വദേശിയായ കെ.ആർ. ഉഷാകുമാരിയുടെ പരാതിയിലാണ് കോട്ടയത്തുള്ള കാനൻ ദന്തൽ ക്ലിനിക്കിലെ ദന്തൽ സർജൻ ഡോ. ഷൈനി ആന്റണി റൗഫ് നഷ്ടപരിഹാരം നൽകണമെന്ന് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ Read More…

Kerala

‘മുഖാമുഖം’ പരിപാടിക്ക് 18നു തുടക്കം

 തിരുവനന്തപുര:  നവകേരള സദസ്സിന് തുടർച്ചയായി ഫെബ്രുവരി 18 മുതൽ മാർച്ച് മൂന്ന് വരെ വിവിധ ജില്ലകളിൽ വിദ്യാർഥികൾ, യുവജനങ്ങൾ, മഹിളകൾ, സാംസ്കാരിക പ്രവർത്തകർ, ആദിവാദി-ദളിത് വിഭാഗക്കാർ, ഭിന്നശേഷിക്കാർ, പെൻഷനേഴ്സ്/വയോജനങ്ങൾ, വിവിധ തൊഴിൽ മേഖലയിലുള്ളവർ, കാർഷികമേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന ‘മുഖാമുഖം’ പരിപാടിയ്ക്ക് ഫെബ്രുവരി 18നു തുടക്കമാകും. കോഴിക്കോടാണ് ആദ്യ പരിപാടി. വിദ്യാർഥികളുമായുള്ള സംവാദത്തോടെയാണ് ‘മുഖാമുഖം’ പരിപാടിക്കു തുടക്കമാകുക. ഫെബ്രുവരി 20നു തിരുവനന്തപുരത്ത് യുവജനങ്ങളുമായുള്ള സംവാദം സംഘടിപ്പിക്കും. 22നു എറണാകുളത്ത് മഹിളകളുമായുള്ള സംവാദവും 24നു കണ്ണൂരിൽ ആദിവാസി Read More…