തിരുവനന്തപുര: നവകേരള സദസ്സിന് തുടർച്ചയായി ഫെബ്രുവരി 18 മുതൽ മാർച്ച് മൂന്ന് വരെ വിവിധ ജില്ലകളിൽ വിദ്യാർഥികൾ, യുവജനങ്ങൾ, മഹിളകൾ, സാംസ്കാരിക പ്രവർത്തകർ, ആദിവാദി-ദളിത് വിഭാഗക്കാർ, ഭിന്നശേഷിക്കാർ, പെൻഷനേഴ്സ്/വയോജനങ്ങൾ, വിവിധ തൊഴിൽ മേഖലയിലുള്ളവർ, കാർഷികമേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന ‘മുഖാമുഖം’ പരിപാടിയ്ക്ക് ഫെബ്രുവരി 18നു തുടക്കമാകും. കോഴിക്കോടാണ് ആദ്യ പരിപാടി. വിദ്യാർഥികളുമായുള്ള സംവാദത്തോടെയാണ് ‘മുഖാമുഖം’ പരിപാടിക്കു തുടക്കമാകുക. ഫെബ്രുവരി 20നു തിരുവനന്തപുരത്ത് യുവജനങ്ങളുമായുള്ള സംവാദം സംഘടിപ്പിക്കും. 22നു എറണാകുളത്ത് മഹിളകളുമായുള്ള സംവാദവും 24നു കണ്ണൂരിൽ ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള സംവാദവും നടക്കും. 25ന് തൃശ്ശൂരിൽ സാംസ്കാരിക പ്രവർത്തകരുമായുള്ള സംവാദവും 26നു തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുമായുള്ള സംവാദവും 27ന് തിരുവനന്തപുരത്ത് സീനിയർ സിറ്റിസൺസുമായുള്ള സംവാദവും സംഘടിപ്പിക്കും. 29ന് കൊല്ലത്ത് തൊഴിൽ മേഖലയുമായുള്ളവരുടെ സംവാദവും മാർച്ച് രണ്ടിന് ആലപ്പുഴയിൽ കാർഷിക മേഖലയിലുള്ളവരുമായുള്ള സംവാദവും മാർച്ച് മൂന്നിന് എറണാകുളത്ത് റസിഡന്റ്സ് അസോസിയേഷനുമായുള്ള സംവാദവും നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാകും ഓരോ പരിപാടികളും നടക്കുക.
Related Articles
വീട് പണി പൂർത്തിയായിട്ടും, നിർമ്മാണതാരിഫിൽ വൈദ്യുതി ബില്ലുകൾ, കൂടുതൽ അടച്ച സംഖ്യ തിരികെ നൽകുവാനും നഷ്ടം 20000 രൂപ നൽകുവാനും വിധി.
വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്‍കിയതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ തളിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വിധിയായതു്.വീട് പണിക്ക് ശേഷം അപേക്ഷ പരിഗണിച്ച് പരിശോധനകൾ നടത്തി വൈദ്യുതി ബോർഡ് മഹേഷിന് ത്രീ ഫേസ് കണക്ഷൻ നൽകുകയുണ്ടായിട്ടുളളതാകുന്നു. തുടർന്ന് വരുന്ന ബില്ലുകളിലെ തുക Read More…
ആരാണീ വി ഐ പി; ആസ്വാദ്യമായി ഓട്ടന്തുള്ളല്
‘വോട്ട് ചെയ്യൂ വി ഐ പി ആകൂ’ ജില്ലയിലെ സമ്മതിദായക ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്രു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച സമ്മതിദായക ബോധവല്‍ക്കരണ ഓട്ടന്തുള്ളല് ജില്ലാ കളക്ടര്‍ വി.ആര് കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരനും ഫോക്ലോര് അക്കാദമി പുരസ്കാര ജേതാവുമായ രാജീവ് വെങ്കിടങ്ങാണ് ‘വി ഐ പി ചരിതം’ എന്ന പേരില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ എങ്ങിനെ പേരു ചേര്‍ക്കാം, അപേക്ഷകളും ആക്ഷേപങ്ങളും എവിടെ Read More…
കൊച്ചി മെട്രോ: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര!
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി കൊച്ചി മെട്രോ സൗജന്യ യാത്ര ഒരുക്കുന്നു. നവംബർ 5 മുതൽ 11 വരെ, ദിവസവും 1000 കുട്ടികൾക്കായാണ് ഈ സൗജന്യ യാത്ര. എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്കെ ഉമേഷാണ് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ, സംഘാടകർ നൽകുന്ന തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. എറണാകുളം മഹാരാജാസ് കോളേജിൽ ഇന്ന് വൈകിട്ട് നടക്കാവുന്ന കായികമേള മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി Read More…