Culture India Kerala

മുക്കാട്ടുകര സെന്റ് ജോർജ്ജ് പള്ളിയിൽ പിണ്ടി കുത്തി പെരുനാളിന്റെ ഭാഗമായി പിണ്ടി കുത്തി തെളിയിച്ചപ്പോൾ.

തൃശ്ശൂർ: മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദനഹാ തിരുനാൾ ആഘോഷിച്ചു. ഈശോയുടെ ജനനത്തിനു ശേഷമുള്ള ആദ്യ തിരുനാൾ. പിതാവും, പുത്രനും, പരിശുദ്ധാത്മാവും വെളിപ്പെടുന്ന അവസരം എന്ന മഹനീയ വിശ്വാസത്തിലൂന്നിയ ഈ വർഷത്തെ ദനഹാ തിരുനാളിനോട് അനുബന്ധിച്ച് മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദിവ്യകാരുണ്യ മാതൃകയിലാണ് പിണ്ടി തെളിയിച്ചത്. ഇടവക വികാരി റവ.ഫാ.പോൾ പിണ്ടിയാൻ, അസി.വികാരി റവ.ഫാ.പോൾ മുട്ടത്ത്, ഇടവക കൈക്കാരൻമാരായ കൊച്ചുവർക്കി തരകൻ, ജെൻസൻ ജോസ് കാക്കശ്ശേരി, സോജൻ മഞ്ഞില, വിൽസൻ പ്ലാക്കൽ, പ്രതിനിധി അംഗങ്ങൾ, കെ.സി.വൈ.എം. Read More…

Kerala

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഓപ്പറേഷൻ അമൃത്: മന്ത്രി വീണാ ജോർജ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ കർശന നടപടി തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാവുന്നതാണ്. ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ Read More…

Agriculture Kerala

നെല്ല് സംഭരണവില വിതരണം ഊർജ്ജിതം: മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: 2023-24ല ഒന്നാം വിള നെല്ല് സംഭരണവില വിതരണം ഊർജിതമായി പുരോഗമിക്കുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. എസ്.ബി.ഐ., കനറാ ബാങ്കുകൾ മുഖേന പി.ആർ.എസ്. വായ്പയായാണ് സംഭരണവില വിതരണം ചെയ്യുന്നത്. ഈ സീസണിൽ ഇതുവരെ 40086 കർഷകരിൽ നിന്നായി 1.18 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി 334.36 കെടി രൂപയാണ് നൽകേണ്ടത്. എസ്.ബി.ഐ., കനറാ ബാങ്കുകളുമായി ബന്ധപ്പെട്ട് സപ്ലൈകോ സംഭരണവില പി.ആർ.എസ്. വായ്പയായി നൽകുവാനുള്ള ക്രമീകരണങ്ങൾ നേരത്തെ Read More…

Kerala

ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്ത്രീ മരിച്ചു. പേരും സ്ഥലവും തിരിച്ചറിയാത്ത സ്ത്രീ 2023 ഡിസംബര്‍ 24 ന് ആണ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ചികിത്സയിലിരിക്കെ അന്നേദിവസം മരണപ്പെട്ടു. ഇവരുടെ പേരോ വിലാസമോ വ്യക്തമല്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍: 9497987146, 9497980637, 04912537368, shotownspspkd.pol@kerala.gov.in

Culture Education India Kerala

മാറുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രധാന്യം കഴിവിന്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം തുടങ്ങി

മാറുന്ന വിദ്യാഭ്യാസ സമ്പ്രദായ രീതിയില്‍ യോഗ്യത എന്നതിലുപരി കഴിവിനാണ് പ്രാധാന്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിവിനനുസരിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ തയ്യാറാവണം. വിദ്യാഭ്യാസ രംഗത്ത് ധാരാളം സാധ്യതകളുണ്ട്. പഠനം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചോ രക്ഷപ്പെട്ടോ എന്ന് ചിന്തിക്കേണ്ട ബാധ്യത അധ്യാപകര്‍ക്കുണ്ട്. വിദ്യാര്‍ത്ഥികളുടെ പേരില്‍ അധ്യാപകര്‍ അറിയപ്പെടുന്ന രീതിയിലേക്ക് അവരെ വളര്‍ത്തിയെടുക്കണം. ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ ധാരാളം Read More…

Culture Education India Kerala Program

കലോത്സവ വേദിയില്‍ പിറന്നത് പുതുചരിത്രം

ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ പുതുചരിത്രപിറവിയോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിന് മുമ്പായി വേദിയില്‍ അരങ്ങേറിയത് പ്രദര്‍ശനഇനമായി നടത്തിയ ‘മംഗലംകളി’. ആദ്യമായാണ് കലോത്സവവേദിയിലേക്ക് അധികംപേരിലേക്ക് ഇനിയുമെത്താത്ത കലാരൂപം നിറവായത്. ഇത്തരം കലാരൂപങ്ങളെ വിസ്മൃതിയിലാഴാന്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമായാണ് സപ്തഭാഷാ സങ്കരഭൂമിയായ കാസര്‍ഗോഡിന്റെ തനതുഗോത്രകലയായ മംഗലം കളിക്ക് ഇടമൊരുക്കിയത്. ‘മംഗലംപൊര’ കളില്‍ കാതുകുത്ത്മംഗലം, തെരാണ്ടുമംഗലം, താലികെട്ട്മംഗലം തുടങ്ങിയ ചടങ്ങുകളിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. മാവിലര്‍, കുറവര്‍, മലവെട്ടുവര്‍ സമുദായങ്ങളാണ് കലാരൂപം അവതരിപ്പിച്ചുപോരുന്നത്. വൃത്താകൃതിയില്‍ സ്ത്രീകളും Read More…

Kerala Politics

ആൽമരം മുറിച്ചെന്നത് കോൺഗ്രസ്സ് കള്ളപ്രചരണം: അഡ്വ കെകെ അനീഷ് കുമാര്‍

തൃശ്ശൂർ: നരേന്ദ്രമോദി പ്രസംഗിച്ച വേദി നിർമ്മിയ്ക്കാൻ ആൽമരം മുറിച്ചുവെന്നത് കോൺഗ്രസ്സും സിപിഎം ചാനലും ചേർന്ന് നടത്തുന്ന കള്ളപ്രചരണമാണ്. ഡിസംബർ 4-ാം തീയ്യതി ഇവർ പറയുന്ന ആൽമരത്തിൻ്റെ വലിയൊരു ശിഖരം അടർന്ന് വീണ് രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനെത്തുടർന്ന് അപകടകരമായ സ്ഥിതിയിൽ നിൽക്കുന്ന ആൽമരങ്ങൾ മുറിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയും തുടർന്ന് ഇവർ പറയുന്ന ആലിൻ്റെ ചില ശിഖരങ്ങൾ മുറിച്ച് മാറ്റിയിരുന്നു. കൂടാതെ ശ്രീമൂലസ്ഥാനത്തെ ആൽമരവും, മoത്തിൽ വരവ് ആരംഭിക്കുന്ന സ്ഥലത്തെ ആൽമരവും മുറിച്ച് Read More…

Kerala

നീതി ആയോഗ് ഉപാധ്യക്ഷൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ കുമാർ ബെറി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണം രാജ്യപുരോഗതിയിൽ പ്രധാനപ്പെട്ടതാണെന്നു കൂടിക്കാഴ്ചയിൽ ഉപാധ്യക്ഷൻ പറഞ്ഞു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചു കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചു. പശ്ചാത്തല വികസന മേഖലയിൽ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്നും ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി തുടങ്ങിയ വൻകിട പദ്ധതികൾ യാഥാർഥ്യമാക്കുന്നതിലും ലോകനിലവാരമുള്ള ഗതാഗത പദ്ധതികൾ നടപ്പാക്കന്നതിലും വലിയ തോതിൽ മുന്നോട്ടു പോകാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി Read More…

Health India Kerala Medical

ട്രാൻസ്‌ജെൻഡർ ലിംഗമാറ്റ ശസ്ത്രക്രിയ: ധനസഹായ വിതരണം പൂർത്തിയാക്കി: മന്ത്രി ഡോ. ബിന്ദു

           ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള ധനസഹായത്തിന് ലഭ്യമായ നടപ്പു സാമ്പത്തികവർഷത്തെ അപേക്ഷകളിൽ അർഹരായവർക്കെല്ലാം ധനസഹായം കൊടുത്തുതീർത്തതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.            ട്രാൻസ് വുമൺ വിഭാഗത്തിൽ 51 പേർക്കും ട്രാൻസ് മാൻ വിഭാഗത്തിൽ 30 പേർക്കുമായി ആകെ 81 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കാണ് സഹായം നൽകിയത്. ആകെ എൺപത്തിയെട്ട് ലക്ഷത്തി അറുപത്തി ആറായിരത്തി ഇരുന്നൂറ്റി അമ്പത്തിയാറ് (88,66,256/-) രൂപ ഇങ്ങനെ നൽകി –  മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

Business Economy Growth India Kerala

കേരളം സംരഭക സൗഹൃദ സംസ്ഥാനമായി മാറി: മന്ത്രി പി രാജീവ്

തിരുവനന്തപുരo: കാലാനുസൃതമായ മാറ്റങ്ങളിലൂടെ കേരളം സംരഭക സൗഹൃദ സംസ്ഥാനമായി മാറുകയാണെന്ന് വ്യവസായ, നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.മിഷൻ1000 പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും ഓൺലൈൻ പോർട്ടൽ ലോഞ്ചിംഗും തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ 1000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ  ഒരു ലക്ഷം കോടി രൂപ മൊത്തം വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകളായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള മിഷൻ 1000 സംരംഭത്തിന് കേരള സർക്കാർ അംഗീകാരം നൽകിയത് ഇതിന്റെ ഭാഗമായാണ് ആദ്യ ഘട്ടത്തിൽ, എം എസ് എം ഇകളുടെ 88 അപേക്ഷകൾസംസ്ഥാനതല കമ്മിറ്റി തിരഞ്ഞെടുത്തു.ഇവർക്കുള്ള അംഗീകാരപത്രമാണ് ചടങ്ങിൽ വിതരണം ചെയ്യുന്നത്.ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും Read More…