കർഷകർ ഉൾപ്പെടെയുള്ള എല്ലാ ജന വിഭാഗങ്ങളിലേക്കും ഭാരതീയ ജനതാ പാർട്ടി അംഗത്വം എത്തിച്ചേരണമെന്ന് എം ടി രമേശ്. ജനാധിപത്യ തെരഞ്ഞടുപ്പു പ്രക്രിയയിൽ രാജ്യത്തെ ഉത്തമ മാതൃകയാണ് ഭാരതീയ ജനതാപാർട്ടിയെന്നും എംടി രമേഷ് അഭിപ്രായപ്പെട്ടു. കൃത്യമായ അംഗത്വ വിതരണവും തുടർന്ന് സംഘടനാ തെരഞ്ഞെടുപ്പും നടത്തുന്ന ജനാധിപത്യ പ്രക്രിയ നടത്തുന്ന രാജ്യത്തെ ഏക പ്രസ്ഥാനമാണ് BJP യെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂർ നമോ ഭവനിൽഭാരതീയ ജനതാ കർഷക മോർച്ച മെമ്പർഷിപ്പ് സംസ്ഥാന തല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി Read More…
Politics
“മുകേഷ് രാജിവയ്ക്കണം; സിപിഎം കുടചൂടി തണല് ഒരുക്കുന്നു,” വി.ഡി സതീശൻ
മുകേഷിനെ സംരക്ഷിച്ച് സിപിഎം, പ്രതിക്കൂട്ടിലായി പാര്ട്ടി മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ആദ്യമേ ഉന്നയിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, മുകേഷ് രാജി വയ്ക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സിപിഎമ്മാണെന്നും, ഘടകകക്ഷികൾ മുകേഷിന്റെ രാജി ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ സംരക്ഷിച്ച് സിപിഎം മുന്നോട്ടു പോകുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. “സിപിഎം മുകേഷിന് കുടചൂടി തണൽ ഒരുക്കുകയാണ്” എന്നായിരുന്നു സതീശന്റെ പ്രഹരവും. അതേസമയം, ആരോപണങ്ങൾ നേരിട്ട കോൺഗ്രസ് നേതാവിനെ പാർട്ടി ഉടൻ രാജിവേൽപ്പിച്ചതായും വി.ഡി. കൂട്ടിച്ചേർത്തു.
“മുകേഷ് രാജിവെക്കില്ല; ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മാറ്റും” – CPM തീരുമാനം
തിരുവനന്തപുരം: നടിയുടെ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നുവന്നതിനെ തുടർന്നുണ്ടായ വ്യാപക പ്രതിഷേധങ്ങളെ അട്ടിമറിച്ച് മുകേഷ് എംഎൽഎ രാജിവെക്കേണ്ടന്നും, മാത്രമല്ല, അദ്ദേഹത്തെ തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മാറ്റണമെന്നും CPM നേതൃസഭ തീരുമാനിച്ചു. പ്രതിഷേധം കനത്തതിനെ തുടർന്ന്, മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് വിശദീകരണം നൽകിയിട്ടുണ്ട്. മുകേഷിനെതിരായ ആരോപണങ്ങൾ പൊളിയാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ ശക്തമായ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് സൂചന. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം അടക്കം ശക്തമായ പ്രതിഷേധം Read More…
സർക്കാർ നടത്തുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചന: കെ.സുരേന്ദ്രൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് സർക്കാറിന്റെ നിലപാടെന്നും കോന്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ആർജ്ജവം സർക്കാറിനില്ല. ഇപ്പോൾ ഉയർന്നുവരുന്ന മറ്റു വിവാദങ്ങൾ സർക്കാർ ഒളിച്ചോടാനുള്ള അവസരമാക്കി മാറ്റുകയാണ്. സർക്കാർ നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ Read More…
ഹേമ കമ്മിറ്റി റിപ്പോർട്ട്: മുഖ്യമന്ത്രിയുടെ വാദങ്ങൾ വെറും നുണ! – വി.ഡി. സതീശൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ കാപട്യം നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം വെറും നുണയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി നൽകിയ കത്തിൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവർ നൽകിയ കത്ത് ഒരിക്കലും പുറത്തുവരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിടുമ്പോൾ സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി Read More…
ഹേമ കമ്മിറ്റി റിപ്പോർട്ട്, നിലപാട് വ്യക്തമായി മുഖ്യമന്ത്രി
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി മുഖ്യമന്ത്രി എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി? ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്. തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് Read More…
ഹേമ കമ്മീഷൻ റിപ്പോർട്ട് മറച്ചുവെച്ചു, സർക്കാരിനെതിരെ കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ മറച്ചുവെച്ചതിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സുരേന്ദ്രൻ പറഞ്ഞു, “ഇടതുപക്ഷ സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിലപാടെടുക്കണം. സിനിമാ സെറ്റുകൾ സ്ത്രീ സൗഹാർദ്ദമാക്കാൻ വേണ്ട ഇടപെടലുകൾ സർക്കാർ കൈക്കൊള്ളണം. ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണം.” “ഇതുവരെ Read More…
ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്.
സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉന്നയിച്ചു. റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങൾക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സിനിമ മേഖലയിൽ വ്യാപകമായ ചൂഷണവും പോക്സോ ചുമത്താവുന്ന കുറ്റകൃത്യങ്ങളും നടക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കിയെങ്കിലും സർക്കാർ നാല് വർഷമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ക്രിമിനൽ കുറ്റകൃത്യം നടന്നെന്നറിഞ്ഞിട്ടും മറച്ചുവച്ചത് ക്രിമിനൽ കുറ്റമാണെന്നും മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ലൈംഗിക ചൂഷണം Read More…
വയനാട് ദുരന്തബാധിതരുടെ വായ്പകൾ ബാങ്കുകൾ എഴുതിതള്ളണം: മുഖ്യമന്ത്രി
വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ദുരന്ത ബാധിതരിൽ കാർഷിക വൃത്തിയിലേർപ്പെടുന്നവരാണ് ഭൂരിഭാഗം. അതേസമയം ദുരന്തത്തിൽ കൃഷിഭൂമി ഒലിച്ചു പോവുകയും, ഭൂമിയുടെ സ്വഭാവം തന്നെ മാറുകയും ചെയ്തു. വിദ്യാഭ്യാസം, വീട്, കൃഷി തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി വായ്പയെടുത്തവരാണ് ഭൂരിഭാഗം. ഇതിൽ മുഴുവൻ കുടുംബാംഗങ്ങളെയും Read More…
പ്രതിഷേധ പ്രകടനം നടത്തി
ബി ജെ പി ജില്ല പ്രസിഡണ്ട് കെ.കെ.അനീഷ് കുമാറിനെതിരെ പോലീസ് കള്ളക്കേസെടുത്തതിൽ പ്രതിഷേധിച്ച് ബി ജെ പി തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മേഖല വൈസ് പ്രസി.ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു.സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു. രഘുനാഥ് സി.മേനോൻ അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ ഐനിക്കുന്നത്ത്,ദിനേശ് കുമാർ കരിപ്പേരിൽ, വിപിൻ ഐനിക്കുന്നത്ത്, പ്രിയ അനിൽ, സുശാന്ത് ഐനിക്കുന്നത്ത്, മനു പള്ളത്ത് ,ഷാജൻ ദേവസ്വം പറമ്പിൽ, സി.സത്യ ലക്ഷ്മി എന്നിവർ Read More…











