*ടെക്നോപാർക്കിൽ നയാഗ്ര ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി തിരുവനന്തപുരം ടെക്നോപാർക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺടൗൺ പ്രോജക്ടിന്റെ ഭാഗമായുള്ള നയാഗ്ര ബിൽഡിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇക്വിഫാക്സ് അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാൻഡുകൾ ഇതിനകം സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. പതിനഞ്ച് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പതിനായിരം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഇതിലൂടെ സാധ്യമാകും. മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവർത്തനാന്തരീക്ഷം ഒരുക്കിയും Read More…
India
മലയാളിയുടെ കുടിയേറ്റം ഗതികേട് കൊണ്ടല്ല, മികവ് കൊണ്ട് – മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരo: കേരളത്തിൽ തൊഴിലവസരങ്ങൾ ഇല്ലാത്തത് കൊണ്ടല്ല, ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാൻ കഴിവുള്ളത് കൊണ്ടാണ് മലയാളികൾ വിദേശത്തേക്ക് പോകുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും തൊഴിൽപരിശീലനത്തിന്റെയും മേന്മ കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2024 പ്രകാരം അഭ്യസ്തവിദ്യർ ജോലി ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നാട് കേരളവും നഗരം തിരുവനന്തപുരവുമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് നാടുവിട്ടത് പതിനേഴര ലക്ഷം പേരാണ്. ഇതിൽ കേരളത്തിൽ Read More…
ഹൃദയത്തില് വികാരങ്ങള് നിറയ്ക്കാന് സാവസ്തിയുടെ ഭജന തുടരുന്നു: പ്രധാനമന്ത്രി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സവസ്തി മെഹുലിന്റെ ‘റാം ആയേംഗെ’ എന്ന ഭജന പങ്കുവെച്ചു. പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു: “സ്വസ്തി ജിയുടെ ഈ സ്തുതിഗീതം കേട്ടുകഴിഞ്ഞാൽ, അത് വളരെക്കാലം ചെവിയിൽ പ്രതിധ്വനിക്കും. അത് കണ്ണുകളില് കണ്ണുനീര് നിറയ്ക്കുന്നു, മനസ്സ് വികാരങ്ങളാല് നിറയുന്നു. #ShriRamBhajan
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി മാനസമീര
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി (ചിത്രരചന – പെൻസിൽ , ജലച്ചായം, ഓയിൽ പെയിന്റ് ) ഹരിപ്പാട് ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാനസമീര
മുക്കാട്ടുകര സെന്റ് ജോർജ്ജ് പള്ളിയിൽ പിണ്ടി കുത്തി പെരുനാളിന്റെ ഭാഗമായി പിണ്ടി കുത്തി തെളിയിച്ചപ്പോൾ.
തൃശ്ശൂർ: മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദനഹാ തിരുനാൾ ആഘോഷിച്ചു. ഈശോയുടെ ജനനത്തിനു ശേഷമുള്ള ആദ്യ തിരുനാൾ. പിതാവും, പുത്രനും, പരിശുദ്ധാത്മാവും വെളിപ്പെടുന്ന അവസരം എന്ന മഹനീയ വിശ്വാസത്തിലൂന്നിയ ഈ വർഷത്തെ ദനഹാ തിരുനാളിനോട് അനുബന്ധിച്ച് മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദിവ്യകാരുണ്യ മാതൃകയിലാണ് പിണ്ടി തെളിയിച്ചത്. ഇടവക വികാരി റവ.ഫാ.പോൾ പിണ്ടിയാൻ, അസി.വികാരി റവ.ഫാ.പോൾ മുട്ടത്ത്, ഇടവക കൈക്കാരൻമാരായ കൊച്ചുവർക്കി തരകൻ, ജെൻസൻ ജോസ് കാക്കശ്ശേരി, സോജൻ മഞ്ഞില, വിൽസൻ പ്ലാക്കൽ, പ്രതിനിധി അംഗങ്ങൾ, കെ.സി.വൈ.എം. Read More…
സമുദ്രമത്സ്യ മേഖലയിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം: നീതി ആയോഗ് വൈസ്‌ചെയർമാൻ
സമുദ്രമത്സ്യ മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിന് നിർമിത ബുദ്ധി പോലുള്ള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി. വിവിധ സംസ്ഥാനങ്ങളിലെ സമുദ്രമത്സ്യമേഖലയിലെ വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച ഉന്നതതല ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന് ആക്കംകൂട്ടുന്നതിൽ സാങ്കേതികവിദ്യകൾക്ക് വലിയ പങ്കുണ്ട്. മത്സ്യത്തിന്റെ ആവശ്യകത വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആവശ്യമാണ്. ഏതൊരു സമ്പദ്‌വ്യവസ്ഥയെയും ചലിപ്പിക്കുന്നത് ആവശ്യകതയാണ്. കേരളം പലകാര്യത്തിലും മുൻപന്തിയിലാണെന്നും Read More…
മാറുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രധാന്യം കഴിവിന്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം തുടങ്ങി
മാറുന്ന വിദ്യാഭ്യാസ സമ്പ്രദായ രീതിയില്‍ യോഗ്യത എന്നതിലുപരി കഴിവിനാണ് പ്രാധാന്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിവിനനുസരിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ തയ്യാറാവണം. വിദ്യാഭ്യാസ രംഗത്ത് ധാരാളം സാധ്യതകളുണ്ട്. പഠനം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചോ രക്ഷപ്പെട്ടോ എന്ന് ചിന്തിക്കേണ്ട ബാധ്യത അധ്യാപകര്‍ക്കുണ്ട്. വിദ്യാര്‍ത്ഥികളുടെ പേരില്‍ അധ്യാപകര്‍ അറിയപ്പെടുന്ന രീതിയിലേക്ക് അവരെ വളര്‍ത്തിയെടുക്കണം. ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ ധാരാളം Read More…
കലോത്സവ വേദിയില്‍ പിറന്നത് പുതുചരിത്രം
ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ പുതുചരിത്രപിറവിയോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിന് മുമ്പായി വേദിയില്‍ അരങ്ങേറിയത് പ്രദര്‍ശനഇനമായി നടത്തിയ ‘മംഗലംകളി’. ആദ്യമായാണ് കലോത്സവവേദിയിലേക്ക് അധികംപേരിലേക്ക് ഇനിയുമെത്താത്ത കലാരൂപം നിറവായത്. ഇത്തരം കലാരൂപങ്ങളെ വിസ്മൃതിയിലാഴാന്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമായാണ് സപ്തഭാഷാ സങ്കരഭൂമിയായ കാസര്‍ഗോഡിന്റെ തനതുഗോത്രകലയായ മംഗലം കളിക്ക് ഇടമൊരുക്കിയത്. ‘മംഗലംപൊര’ കളില്‍ കാതുകുത്ത്മംഗലം, തെരാണ്ടുമംഗലം, താലികെട്ട്മംഗലം തുടങ്ങിയ ചടങ്ങുകളിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. മാവിലര്‍, കുറവര്‍, മലവെട്ടുവര്‍ സമുദായങ്ങളാണ് കലാരൂപം അവതരിപ്പിച്ചുപോരുന്നത്. വൃത്താകൃതിയില്‍ സ്ത്രീകളും Read More…
ട്രാൻസ്‌ജെൻഡർ ലിംഗമാറ്റ ശസ്ത്രക്രിയ: ധനസഹായ വിതരണം പൂർത്തിയാക്കി: മന്ത്രി ഡോ. ബിന്ദു
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള ധനസഹായത്തിന് ലഭ്യമായ നടപ്പു സാമ്പത്തികവർഷത്തെ അപേക്ഷകളിൽ അർഹരായവർക്കെല്ലാം ധനസഹായം കൊടുത്തുതീർത്തതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ട്രാൻസ് വുമൺ വിഭാഗത്തിൽ 51 പേർക്കും ട്രാൻസ് മാൻ വിഭാഗത്തിൽ 30 പേർക്കുമായി ആകെ 81 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കാണ് സഹായം നൽകിയത്. ആകെ എൺപത്തിയെട്ട് ലക്ഷത്തി അറുപത്തി ആറായിരത്തി ഇരുന്നൂറ്റി അമ്പത്തിയാറ് (88,66,256/-) രൂപ ഇങ്ങനെ നൽകി – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
കേരളം സംരഭക സൗഹൃദ സംസ്ഥാനമായി മാറി: മന്ത്രി പി രാജീവ്
തിരുവനന്തപുരo: കാലാനുസൃതമായ മാറ്റങ്ങളിലൂടെ കേരളം സംരഭക സൗഹൃദ സംസ്ഥാനമായി മാറുകയാണെന്ന് വ്യവസായ, നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.മിഷൻ1000 പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും ഓൺലൈൻ പോർട്ടൽ ലോഞ്ചിംഗും തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ 1000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി രൂപ മൊത്തം വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകളായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള മിഷൻ 1000 സംരംഭത്തിന് കേരള സർക്കാർ അംഗീകാരം നൽകിയത് ഇതിന്റെ ഭാഗമായാണ് ആദ്യ ഘട്ടത്തിൽ, എം എസ് എം ഇകളുടെ 88 അപേക്ഷകൾസംസ്ഥാനതല കമ്മിറ്റി തിരഞ്ഞെടുത്തു.ഇവർക്കുള്ള അംഗീകാരപത്രമാണ് ചടങ്ങിൽ വിതരണം ചെയ്യുന്നത്.ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും Read More…











