കർക്കിടക പുലരിയിൽ,കനത്ത മഴയെ അവഗണിച്ച് എത്തിയത് ആയിരങ്ങൾ.. അടയാഭരണങ്ങൾ ഇല്ലാതെ കരിവീര ചന്തം തീർത്ത് വടക്കുംനാഥനിൽ ആനയൂട്ട്.. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഊട്ടിൽ പങ്കെടുക്കാൻ എത്തിയത് 65 ആനകൾ.. കോരി ചൊരിയുന്ന മഴയെ അവഗണിച്ച് ആയിരങ്ങളാണ് 42 മത് വടക്കുന്നാഥൻ ക്ഷേത്രം ആനയൂട്ടിന് എത്തിയത്. സ്കൂൾ അവധിയായതിനാൽ രക്ഷിതാക്കൾക്കൊപ്പം നിരവധി കുട്ടികളും ആനയൂട്ടിനെത്തി. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചിന് ആരംഭിച്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. പിടിയാനകളടക്കം 64 Read More…
India
രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: 3 ജീവനക്കാരെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം മെഡിക്കൽ കോളജ് ഒ.പി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ 2 ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഡ്യൂട്ടി സാർജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
സാക്ഷരതയുടെ അർത്ഥം കാലത്തിനനുസരിച്ച് മാറുന്നത്: മന്ത്രി വി. ശിവൻകുട്ടി
* ഉല്ലാസ് മേള 2024 ഉദ്ഘാടനം ചെയ്തു സാക്ഷരതയുടെ അർത്ഥം കാലത്തിനനുസരിച്ച് മാറുന്നത് എന്ന ബോധ്യം ജനങ്ങളിൽ ഉണ്ടായാൽ മാത്രമേ കേരള സമൂഹത്തെ മുന്നോട്ടു നയിക്കാനാവുകയുള്ളൂ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി സംഘടിപ്പിച്ച ഉല്ലാസ് മേള 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുക, വികസനവും ക്ഷേമവും എല്ലാവരിലും എത്തിക്കുകവഴി തുല്യ നീതി ഉറപ്പാക്കുക, പഠനം മുടങ്ങിയവരെ പഠനപ്രക്രിയയുടെ ഭാഗമാക്കുക തുടങ്ങിയ സർക്കാർ നയങ്ങൾ പ്രാവർത്തികമാക്കാനുള്ള Read More…
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനക്കെത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ
പതിനേഴ് കിലോ കഞ്ചാവുമായി പിടിയിലായത് പശ്ചിമ ബംഗാൾ സ്വദേശി ചാലക്കുടി: വിശാഖപട്ടണത്തു നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് വിൽപ്പനയ്ക്കായി ചാലക്കുടിയിലേക്ക് കൊണ്ടുവന്ന മൂർഷിദാബാദ് സ്വദേശിയെ ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപം വച്ച് തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെയും ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവിൻ്റെയും നേതൃത്വത്തിൽ ചാലക്കുടി പോലീസും, ജില്ലാ ലഹരി വിരുദ്ധ സേനയും, ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്ന് Read More…
കേരള കലാമണ്ഡലത്തിന്റെ 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് നോണ്‍വെജ് ഭക്ഷണം വിതരണം ചെയ്തു.
കേരള കലാമണ്ഡലത്തിന്റെ 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് നോണ്‍വെജ് ഭക്ഷണം വിതരണം ചെയ്തു. കാലങ്ങളായി വെജിറ്റേറിയൻ ഭക്ഷണമായിരുന്നു ക്യാംപസിലെ മെസ്സിലൂടെ നൽകിയിരുന്നത്. കലാമണ്ഡലത്തില്‍ ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി. വിയ്യൂർ ജയിലിൽ നിന്നും വിപണിയിലെത്തിക്കുന്ന ‘ഫ്രീഡം ചിക്കൻ ബിരിയാണിയാണ്’ വിദ്യാർത്ഥികൾക്ക് കഴിഞ്ഞദിവസം മെസ്സിൽ വിതരണം ചെയ്തത്. കാലങ്ങളായി വെജിറ്റേറിയൻ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെങ്കിലും നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നില്ലെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി ആനന്ദ കൃഷ്ണൻ പറഞ്ഞു. മെസ്സിൽ മുൻപ് മുട്ട Read More…
വിഴിഞ്ഞ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടന വേളയിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് കെ സുധാകരന്‍.
വിഴിഞ്ഞo: തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടന വേളയിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് കെ പി സി പ്രസിഡന്റ് കെ സുധാകരന്‍. മര്യാദയുള്ള ഒരു സര്‍ക്കാരല്ലിത്. പ്രതിപക്ഷത്തെ ബഹുമാനിക്കാന്‍ സാധിക്കുന്ന മനസ്സ് വേണം. ആ മനസ്സില്ലാത്ത സര്‍ക്കാരാണ്. പ്രതിപക്ഷത്തിനിത് പുത്തരിയല്ല. തനിക്കതില്‍ പ്രയാസവുമില്ല. പിണറായി വിജയന്‍ കാലഹരണം വന്ന നേതാവാണ്. മരണപ്പെട്ട് നഷ്ടപ്പെട്ടു പോയ ഒരു മനുഷ്യന്റെ പേര് പോലും പറയാന്‍ മനസ്സില്ലായെന്ന് പറഞ്ഞാല്‍ മനസ്സിനകത്ത് എന്താ കിടക്കുന്നതെന്ന് ആലോചിച്ചാല്‍ മതിയെന്നും കെ. സുധാകരന്‍ ഇടുക്കി അടിമാലിയില്‍ പറഞ്ഞു.
മണിപ്പൂരി കുട്ടികളെ സ്‌കൂളിലേക്കും സർക്കാർ ഹോമിലേയ്ക്കും മാറ്റി: ബാലാവകാശ കമ്മിഷൻ
പത്തനംതിട്ട ജസ്റ്റിൻ ഹോമിൽ അനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഒമ്പത് പെൺകുട്ടികളെ നിക്കോൾസൺ സ്‌കൂളിലും, 19 ആൺകുട്ടികളെ കൊല്ലം സർക്കാർ ഹോമിലേയ്ക്കും മാറ്റിയതായി ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അറിയിച്ചു. കമ്മിഷൻ അംഗങ്ങളായ എൻ. സുനന്ദ, കെ.കെ.ഷാജു എന്നിവർ നിക്കോൾസൺ സിറിയൻ സെൻട്രൽ സ്‌കൂളിൽ സന്ദർശനം നടത്തിയപ്പോഴാണ് അനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ ജസ്റ്റിൻ ഹോമിൽ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചത്. സ്ഥാപനത്തിൽ കുട്ടികൾ സുരക്ഷിതരല്ലായെന്ന് കണ്ടെത്തിയ കമ്മിഷൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, പൊലീസ് Read More…
വിഴിഞ്ഞം തുറമുഖം ട്രയൽ റൺ 12 ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: മന്ത്രി വി എൻ വാസവൻ
* തുറമുഖം സെപ്തംബർ-ഒക്ടോബർ മാസം കമ്മീഷൻ ചെയ്യും കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതായും ട്രയൽ ഓപ്പറേഷൻ ജൂലൈ 12 ന് ആരംഭിക്കുമെന്നും തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജൂലായ് 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ ‘സാൻ ഫെർണാണ്ടോ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും. അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി Read More…
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ അമാന്തം അരുത്: മുഖ്യമന്ത്രി
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഒരു അമാന്തവും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമസഭ മീഡിയ ആൻഡ് പാർലമെന്റ് സ്റ്റഡീസും സംസ്ഥാന പരിസ്ഥിതി വകുപ്പും യൂണിസെഫും സംയുക്തമായി നിയമസഭ സാമാജികർക്കായി സംഘടിപ്പിച്ച ഇന്ററാക്ടീവ് സെഷൻ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനും ജനങ്ങളുടെ ഉപജീവനം സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ നമുക്ക് കഴിയണം. ഇതിന് ഫലപ്രദമായി നേതൃത്വം നൽകേണ്ടവരാണ് ജനപ്രതിനിധികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read More…
അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ സിപിഎം പുറത്താക്കിയാൽ ബിജെപി സംരക്ഷിക്കും: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കിൽ ആലപ്പുഴയിലെ കളയല്ല പിണറായിയിലെ കളയാണ് പറച്ചുകളയേണ്ടതെന്ന് ബിജെപി സംസ്ഥന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിനുള്ള ധൈര്യം എംവി ഗോവിന്ദനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ. അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദിച്ച കുറ്റത്തിന് ജി.സുധാകരനെ പുറത്താക്കിയാൽ അദ്ദേഹത്തെ ഉൾക്കൊള്ളാൻ ശരിയായ ബദൽ ഇപ്പോൾ കേരളത്തിലുണ്ട്. ശക്തമായ നിലപാടെടുത്ത് സിപിഎമ്മിൽ രക്തസാക്ഷികളാവുന്നവരെ സ്വീകരിക്കാൻ ബിജെപിയുണ്ട്. പണ്ടൊക്കെ സിപിഎമ്മിൽ നിന്നും പുറത്താകുന്നവർ അനാഥമാവുമായിരുന്നെങ്കിൽ ഇന്ന് 20% വോട്ടുള്ള എൻഡിഎ ഇവിടെയുണ്ട്. Read More…











