India Kerala Politics

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമായി ആരംഭിക്കാന്‍ കെപിസിസി എക്സിക്യൂട്ടീവ് യോഗ തീരുമാനo.

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമായി ആരംഭിക്കാന്‍ തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്‌നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥ ജനുവരി 21ന് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയില്‍ സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി ജനുവരി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗ ങ്ങള്‍ സംഘടിപ്പിക്കും. ഇതില്‍ കെപിസിസിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം Read More…

India Kerala Politics

കേരള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മനീഷ്കുമാർ ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നു.

തൃശ്ശൂർ: കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം ജില്ലാ സെക്രട്ടറി മനീഷ്കുമാറും സഹപ്രവർത്തകരും ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ ഓഫീസിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രനിൽ നിന്നാണ് മെംബർഷിപ്പ് സ്വീകരിച്ചത്. ബിജെപി തരംഗത്തിൻ്റെ പ്രതിഫലനമാണ് നിരവധി പേർ ഇതിനോടകം മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിൽ എത്തിയതെന്നും ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ, ജില്ലാ സെക്രട്ടറി എൻ.ആർ റോഷൻ, മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് Read More…

Culture India

അയോധ്യയിലെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനത്തിലും സമര് പ്പണത്തിലും തറക്കല്ലിടലിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗo.

അയോധ്യയിലെ എല്ലാ ജനങ്ങൾക്കും എന്റെ അഭിവാദ്യങ്ങൾ! ജനുവരി 22 എന്ന ചരിത്ര നിമിഷത്തിനായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, അയോധ്യയിലെ ജനങ്ങൾക്കിടയിൽ ഈ ഉത്സാഹവും ഉത്സാഹവും വളരെ സ്വാഭാവികമാണ്. ഞാൻ ഇന്ത്യയുടെ മണ്ണിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും എല്ലാ കണികകളുടെയും ആരാധകനാണ്, നിങ്ങളെപ്പോലെ എനിക്കും ജിജ്ഞാസയുണ്ട്. നമ്മുടെ എല്ലാവരുടെയും ഈ ഉത്സാഹവും ഉത്സാഹവും കുറച്ചുനാൾ മുമ്പ് അയോധ്യാജിയുടെ തെരുവുകളിൽ പൂർണ്ണമായും പ്രകടമായിരുന്നു. അയോധ്യ നഗരം മുഴുവന് റോഡില് വീണതുപോലെ തോന്നി. ഈ സ്നേഹത്തിനും അനുഗ്രഹത്തിനും ഞാന് നിങ്ങള്ക്കെല്ലാവര്ക്കും Read More…

India Kerala Politics Program

തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള ശ്രമത്തെ ചെറുക്കും-കെ.സുരേന്ദ്രന്‍

തൃശൂര്‍ : ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഏതു നീക്കവും ശക്തമായി ചെറുത്തുതോല്‍പ്പിക്കുമെന്നും വിശ്വാസികളോടൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പാറമേക്കാവ് ദേവസ്വം ഓഫീസിലെത്തി പൂരം സംഘാടക സമിതി ഭാരവാഹികളെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.ബാലഗോപാല്‍, സെക്രട്ടറി രാജേഷ് പൊതുവാള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സുരേന്ദ്രനെ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

India Kerala Politics

കോൺ​ഗ്രസ് ഭൂരിപക്ഷ വിഭാ​ഗത്തെ അവഹേളിക്കുന്നു: കെ.സുരേന്ദ്രൻ

തൃശ്ശൂർ: രാജ്യത്തിന്റെ അഭിമാന സ്തംഭമായ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ നിഷേധാത്മകമായി കാണുന്ന കോൺ​ഗ്രസ് ഭൂരിപക്ഷ വിഭാ​ഗത്തെ അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനയിൽ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റെതാണ്. ഭരണഘടനയിൽ രാമനെ സദ്ഭരണത്തിന്റെ പ്രതീകമായാണ് കാണുന്നത്. ലോകത്തിന്റെ ആത്മീയ കേന്ദ്രമായി മാറുന്ന അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ മോശമാക്കി ചിത്രീകരിക്കുന്ന കോൺ​ഗ്രസ് നേതാക്കളുടെ നടപടി പ്രതിഷേധാർഹമാണെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം. കെ.മുരളീധരനും സുധീരനും ഒരു മതവിഭാ​ഗത്തെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. Read More…

India Kerala Politics

പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

           രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്‌കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവവും കെ. ബി. ഗണേഷ്‌കുമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.            സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, വി. ശിവൻകുട്ടി, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, സജി ചെറിയാൻ, ജി. ആർ. അനിൽ, കെ. എൻ. ബാലഗോപാൽ, എ. കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, വി. എൻ. വാസവൻ, ഡോ. ആർ. ബിന്ദു, എം. ബി. രാജേഷ്, ഡെപ്യൂട്ടി Read More…