Kerala

തൃശ്ശൂർ ലോകസഭ മണ്ഡലം: വികസനം നയ രേഖയുമായി ബിജെപി.

ലോകസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനായി മാത്രമല്ല, തൃശ്ശൂരിൻ്റെ ശാശ്വതമായ സമഗ്ര വികസനം അവതരിപ്പിക്കാൻ ഒരുങ്ങി ബിജെപി. വികസന നയ രൂപീകരണ യോഗം മെട്രോമാൻ ഡോക്ടർ ഇ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ ലോകസഭാ മണ്ഡലം സ്ഥാനാർഥി സുരേഷ് ഗോപി, ഡോക്ടർ എം മോഹൻദാസ്, ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ അനീഷ് കുമാർ, മേഖലാ പ്രഭാരി ഉണ്ണികൃഷ്ണൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി എ നാഗേഷ് മാധ്യമ പ്രവർത്തകൻ തൃശ്ശിവപുരം മോഹനചന്ദ്രൻ എൻഡിഎ സഹ കൺവീനർ അതുല്യ ഘോഷ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കോഴിക്കോട് സർവ്വകലാശാല മുൻ വിസിയും മലപ്പുറം എൻഡിഎ സ്ഥാനാർത്ഥിയുമായ ഡോ: വി കെ അബ്ദുൾ സലാം സന്നിഹിതനായിരുന്നു. വികസന നയരേഖയെ കുറിച്ച് വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷനുകൾ അവരുടെ അഭിപ്രായം ക്രോഡീകരിച്ചു..
ഈ വികസന ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തൃശൂരിന്റെ വികസന രേഖയായി ബിജെപി തൃശ്ശൂർ പാർലമെൻറ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഉടൻ ജനസമക്ഷം സമർപ്പിക്കും.

തൃശ്ശൂരിന്റെ റെയിൽവേ വികസനത്തിന് മതിയായ പ്രാധാന്യം നൽകുമെന്ന് മെട്രോമാൻ ഈ ശ്രീധരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രണ്ടു പതിറ്റാണ്ടു മുമ്പ് തൃശ്ശൂരിൽ നിന്നും ഗുരുവായൂരിൽ എത്തിനിൽക്കുന്ന റെയിൽവേ ലൈൻ തിരുനാവായയിലേക്ക് ദീർഘപ്പിക്കും.മാത്രമല്ല തൃശ്ശൂർ ഗുരുവായൂർ ലൈൻ ഇരട്ടിപ്പിക്കാനും അതിനോടൊപ്പം തൃശ്ശൂർ തിരുനാവായ ലൈൻ ഹൈസ്പീഡ് റെയിൽ ആക്കി മാറ്റാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുജനങ്ങളെ കാണുമ്പോൾ അവർ മുന്നോട്ട് വെച്ച വികസന നിർദേശങ്ങൾക്ക് മുൻ തൂക്കം നൽകുമെന്ന് യോഗത്തിൽ സംസാരിച്ച സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. തൃശ്ശൂരിന്റെ സമഗ്ര വികസനം എന്നത് കേരളത്തിന് തന്നെ മാതൃകയാക്കിത്തീർക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
തൃശ്ശൂർ പൊന്നാനി കോൾ പടവിന്റെ വികസനം ഉൾപ്പെടെ കാർഷികരംഗത്ത് വിവിധ വികസന പദ്ധതികൾ എഴുത്തുകാണിച്ചായിരുന്നു ഡോക്ടർ M മോഹൻദാസ് സംസാരിച്ചത്.
തൃശ്ശൂരിലെ അന്തർദേശീയ കൾച്ചറൽ സെൻറർ ആക്കി ഉയർത്തുക.
തൃശ്ശൂരിന് എയിംസ് സാധ്യമാക്കുക.തൃശ്ശൂരിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ദേശീയപാതകളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതകളെ നാലുവരി ആക്കി വികസിപ്പിക്കുക.തൃശ്ശൂർ നഗരത്തിലെ കുടിവെള്ള വിതരണം, ജലമലിനീകരണം തടഞ്ഞ് അതേ ജലം റീസൈക്ലിംഗ് വഴി പുനരുപയോഗത്തിന് വിനിയോഗിക്കുന്ന പദ്ധതി,ടൂറിസം പ്രമോഷന്റെ ഭാഗമായി പൂരങ്ങളെയും ഉത്സവങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതികൾ,തീരദേശ റെയിൽ തുടങ്ങി വ്യത്യസ്തമായ പദ്ധതികൾ വികസന നയരൂപീകരണ യോഗത്തിൽ അവതരിപ്പിയ്ക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *